തവിഞ്ഞാൽ പഞ്ചായത്തിൽ ഓട വെട്ടുന്നത് ജൈവ പരിപാലന സമിതി നിരോധിച്ചു.
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിൽ ഓട വെട്ടുന്നത് ജൈവ പരിപാലന സമിതി നിരോധിച്ചു.
നാട്ടൊരുമ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്നാണ് നടപടി.
വയനാട് ജില്ലയില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിൻറെ വൃഷ്ടിപ്രദേശങ്ങളിലും നീരരുവികളുടെ കരയിലും വളരുന്ന പുല്‍വര്‍ഗ്ഗ സസ്യമാണ് ഓട അഥവാ ഈറ്റ (Ochlanrae Sps.). പുഴകളുടെയും അരുവികളുടെയും തീരം ഇടിയാതെ സംരക്ഷിക്കുകയും പുഴയോര സസ്യവൈവിധ്യം നിലനിര്‍ത്തുകയും ചെയ്യുന്ന ഈ സസ്യം അനേകം ജീവജാലങ്ങളുടെ വാസസ്ഥലവും ആവാസ വ്യവസ്ഥയും കൂടിയാണ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ കാണുന്നRaorchestes ochlandrae (Ochlandrae Reed Bush Frog/ഈറ്റ തവള) എന്ന തവള പൂര്‍ണ്ണമായും ഓടയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഓടയുണ്ടാക്കുന്ന തണല്‍ പുഴയുടെ സ്വാഭാവിക തണുപ്പ് നിലനിര്‍ത്താനും അനേകം മത്സ്യങ്ങള്‍ക്ക് പ്രജനന കേന്ദ്രമാകാനും പ്രയോജനപ്പെടുന്നുണ്ട്.
2018, 2019 വര്‍ഷങ്ങളിലെ അതിവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിലും കുത്തൊഴുക്കിലും, കരയില്‍ ഓട സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
സൂചന 3 പ്രകാരം കൊട്ടിയൂര്‍ ഉത്സവത്തിന് ഓടപ്പൂവ് തയ്യാറാക്കാനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ നിന്നും ഓടവെട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വ്യാവസായികമായി ജൈവവിഭവങ്ങളുടെ ഉപയോഗത്തിന് ജൈവവൈവിധ്യ ആക്ട് 2002 സെക്ഷന്‍ 7 പ്രകാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നിന്നും പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്
മേല്‍ കാര്യങ്ങള്‍ പരിഗണിച്ച് ജൈവവൈവിധ്യ ആക്ട് 2002സെക്ഷന്‍ 41 (1) അനുസരിച്ച് 30/08/2019 ന് ചേര്‍ന്ന ജൈവവൈവിധ്യ പരിപാലന സമിതിയുടെ യോഗത്തില്‍ തീരുമാനം നമ്പര്‍ രണ്ട് പ്രകാരം
1. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ നിന്നും ഓട വെട്ടുന്നത് പൂര്‍ണ്ണമായി നിരോധിക്കുന്നു.
2. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കു പരമ്പരാഗതമായി ഓടയുപയോഗിച്ച് കരകൗശല വസ്തുക്കളും, കുട്ട വട്ടി മുതലായവ നെയ്യുകയും ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ബിഎംസിയുടെ അംഗീകാരത്തോടു കൂടി ഓട വെട്ടി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു
മേല്‍ തീരുമാനത്തിൻറെ ലംഘനം ജൈവവൈവിധ്യ ആക്ട്2002 സെക്ഷന്‍ 55 അനുസരിച്ച് 3 വര്‍ഷം തടവിനോ,പരമാവധി 5 ലക്ഷം രൂപ പിഴയടക്കാനോ, രണ്ടിനും കൂടിയോ, സെക്ഷന്‍ 56 അനുസരിച്ച് ഒരുലക്ഷം രൂപ പിഴയടക്കാനോ കുറ്റം തുടരുന്ന പക്ഷം ഓരോ ദിവസത്തേക്കും2 ലക്ഷം രൂപ വീതം പിഴയടക്കാനോ ശിക്ഷിക്കപ്പെടുന്നതായിരിക്കും.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗം ചേർന്നാണ് ഈ തീരുമാനങ്ങൾ എടുത്തത്.





Leave a Reply