പ്രായപൂർത്തിയാവാത്ത കുട്ടിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം: ഒരാൾക്കെതിരേ കേസെടുത്തു
പ്രായപൂർത്തിയാവാത്ത കുട്ടിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയയാൾക്കെതിരേ പോലീസ് കേസെടുത്തു. മാനന്തവാടി സ്വദേശി ബാബു പായിക്കാടനെതിരേയാണ് കേസെടുത്തത്. മാനന്തവാടി ചെറ്റപ്പാലത്ത് കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബാബു പായിക്കാടൻ മാനന്തവാടി എസ്.ഐയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കാരണം കുട്ടിക്കും കുടുംബത്തിനുമുണ്ടായ മാനസിക വിഷമം കണക്കിലെടുത്താണ് മാനന്തവാടി പോലീസ് സ്വമേധയാ കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ്. അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.





Leave a Reply