സി.എച്ച് സെന്റര്‍ എട്ടാം വാര്‍ഷികവും സി.എച്ച് അനുസ്മരണവും ശനിയാഴ്ച്ച
കല്‍പ്പറ്റ: വയനാട്ടിലെ ആരോഗ്യ ജീവനകാരുണ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായ സി.എച്ച് സെന്റര്‍ വയനാടിന്റെ എട്ടാം വാര്‍ഷികവും, മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയ സാഹിബിന്റെ 36ാം ചരമ വാര്‍ഷികവും നാളെ രാവിലെ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. മുസ്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സി മോയിന്‍കുട്ടി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തും. ചെയര്മാന് പയന്തോത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗ് പ്രസിഡണ്ട് പി.പി.എ കരീം ഫണ്ട് ഏറ്റുവാങ്ങും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ജില്ലാലീഗ് ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി നിര്‍വ്വഹിക്കും. ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി ഇസ്മായില്‍, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ് സംസാരിക്കും.





Leave a Reply