April 26, 2026

നിരാഹാര സമരത്തിന് മേപ്പാടിയിൽ ഐക്യദാർഢ്യ പ്രകടനം നടത്തി

0
IMG-20190927-WA0443.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ദേശീയപാത 766 അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ നടന്നുവരുന്ന നിരാഹാര സമരത്തിന് മേപ്പാടിയിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. മേപ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ദേശീയപാത അടച്ചുപൂട്ടുന്നതോടെ വയനാട് ജില്ല ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകും. വ്യാപാര മേഖലയും ടൂറിസം മേഖലയിൽ പൂർണമായും സ്ഥാപിക്കുന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രതിസന്ധി മറികടക്കാൻ ഒറ്റക്കെട്ടായ പ്രക്ഷോഭം അനിവാര്യമാണെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. കെ.പി ഹൈദരലി അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന യൂണിറ്റ് പ്രസിഡന്റ്  അഷ്റഫ്, ജനറൽ സെക്രട്ടറി പി. മുനീർ,  വാർഡ് മെമ്പർ കെ.പി യൂനസ്, സി.കെ ഖമറുദ്ദീൻ, അഷ്റഫ് എടനിക്കൽ, സലാം പതിയിൽ, കെ.വി യൂനസ്, ഹാരിസ് ചെമ്പോത്തറ, സന്തോഷ്, ഇല്യാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. പി.എ ലത്തീഫ്, കമാലുദ്ദീൻ വൈദ്യർ ,ജലീൽ ക്ലിൻസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *