വന അദാലത്ത് ഒക്‌ടോബര്‍ 4ന്
വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം കാണുന്നതിനായി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വന അദാലത്ത് നടത്തും. ഒക്‌ടോബര്‍ 4ന് രാവിലെ 10ന് കളക്‌ട്രേറ്റ് എ.പി.ജെ. ഹാളില്‍ വനം വന്യജീവി മൃഗസംരക്ഷണം ക്ഷീരവികസനം മൃഗശാല വകുപ്പ് മന്ത്രി കെ.രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ മൂന്ന് ഡിവിഷനുകളിലെയും ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുള്ള പ്രശ്‌നങ്ങളും പരാതികളുമാണ് അദാലത്തില്‍ പരിഗണിക്കുക. വന്യമൃഗ ശല്യം, പ്രതിരോധ നടപടികള്‍, നഷ്ടപരിഹാരം, വനത്തിലുള്ളിലെ താമസക്കാരുടെ പുനരധിവാസം, വനപാതകളുടെ തടസങ്ങള്‍ തുടങ്ങിയ വനംവകുപ്പുമായി ബന്ധപ്പെട്ടതും തീരുമാകേണ്ടതുമായ പരാതികളെല്ലാം അദാലത്തില്‍ പരിഗണിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അദാലത്തില്‍ നേരിട്ട് അപേക്ഷ നല്‍കാം.




Leave a Reply