ബ്രേവ് എമര്‍ജന്‍സി ടീം (ബെറ്റ് ) വാര്‍ഷിക ജനറല്‍ ബോഡി സംഘടിപ്പിച്ചു
പിണങ്ങോട് :പ്രളയ ദുരിതാശ്വാസത്തിലും, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷക്കാലം വയനാട്ടില്‍ സജീവമായി പ്രവര്‍ത്തിച്ച ബെറ്റ് പിണങ്ങോടിന്‍റ പ്രഥമ ജനറല്‍ ബോഡി ദയ ഓഡിറ്റോറിയത്തില്‍ വെച്ച് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ താജ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ബെറ്റ് പ്രസിഡന്‍റ് ബുഷ്ഹര്‍ കുനിയില്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍. എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.മുസ്തഫ മാസ്റ്റര്‍, സജീവ്.പി.സി, ഷമീം ബക്കര്‍.സി.കെ, സേതുമാധവന്‍, അലി അഷ്ഹര്‍.എന്‍.കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
2019-20 എസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ജനറല്‍ ബോഡി തെരഞ്ഞെടുത്തു, അലി അസ്ഹര്‍.എന്‍.കെ, സജീവ് .പി.സി, ഷമീം ബക്കര്‍.സി.കെ, എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബെറ്റ് പിണങ്ങോട് പുതിയ ഭാരവാഹിക ളായി ബുഷ്ഹര്‍. കെ കുനിയില്‍( പ്രസിഡന്‍റ്), മുഷ്താഖ് റഹ്മാന്‍.കെ.പി (വര്‍ക്കിംഗ് പ്രസിഡന്‍റ്), ലത്തീഫ് പുനത്തില്‍ (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ജലീല്‍ . എന്‍ (ജനറല്‍ സെക്രട്ടറി), നൗഷാദ് .കെ.കെ (സെക്രട്ടറി), ഷാജഹാന്‍. പി.വി (സെക്രട്ടറി), ജംഷീര്‍ ഖാന്‍.എം.എ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ബെറ്റ് ജോയിന്‍റ് സെക്രട്ടറി നൗഷാദ് .കെ.കെ സ്വാഗതവും, വര്‍ക്കിംഗ് പ്രസിഡന്‍റ് മുഷ്താഖ് റഹ്മാന്‍.കെ.പി നന്ദിയും പറഞ്ഞു.





Leave a Reply