May 5, 2024

റൂസ കോളേജിന് സ്ഥലം വിട്ട് നൽകാത്ത ആരോഗ്യവകുപ്പിന്റെ നടപടി ദൗർഭാഗ്യകരം :കാംപസ് ഫ്രണ്ട്

0
 
മാനന്തവാടി :കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ റൂസ പദ്ധതിയുടെ ഭാഗമായി തലപ്പുഴ ബോയ്സ് ടൗണിൽ അനുവദിച്ച ഡിഗ്രി കോളേജിന് സ്ഥലം വിട്ട് നൽകാത്ത ആരോഗ്യവകുപ്പിന്റെ നടപടി തീർത്തും ദൗർഭാഗ്യകരമാണെന്ന്  കാംപസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ്‌ സകരിയ്യ തലപ്പുഴ.  
ജില്ലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായകമാവുന്ന  കോളേജിന് സ്ഥലം വിട്ട്  നൽകാത്തത്തിലൂടെ ആരോഗ്യ വകുപ്പും, ഇടത് പക്ഷ സർക്കാരും വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന വായനാടിനോട് തുടരുന്ന അവഗണന മറനീക്കി പുറത്തു വരികയാണ്.
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ നാലു ഡിഗ്രി കോഴ്‌സുകളുമായി ഈ അധ്യയന വർഷം തന്നെ കോളേജിന്റെ പ്രവർത്തമാരംഭിക്കുമെന്ന് വീമ്പിളക്കിയ എംഎൽഎ  എന്ത്കൊണ്ടാണ് ഇപ്പൊ കോളേജിന്റെ വിഷയത്തിൽ മൗനമവലംബിക്കുന്നത്.
 വിദ്യാഭ്യാസപരമായി മറ്റു ജില്ലകൾ ഒരുപാട്  മുന്നേറുമ്പോൾ ഈയൊരു  സുവർണാവസരം പാഴാക്കുന്നത്തിലൂടെ   ജില്ലയിലെ വിദ്യാഭ്യാസപരമായ  ദുരവസ്ഥയിൽ നിന്നും എന്ത് മാറ്റമാണ് നമുക്ക് പ്രതീക്ഷിക്കാനാവുക. ഇതിനെതിരെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം പ്രതിഷേധങ്ങൾ ഉയർത്തണമെന്നും, സ്ഥലം വിട്ട് കൊടുക്കില്ലന്ന ആരോഗ്യ വകുപ്പിന്റെ അനാവശ്യ ശാഠ്യം ഒഴിവാക്കി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമൊരുക്കണമെന്നും സകരിയ്യ  ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *