August 13, 2026

ആദിവാസികൾക്ക് ഗുണകരമല്ലാത്ത എസ്.എം.എസ്.ഡി. വൈ.എസ്.പി. ഓഫീസ് അടച്ച് പൂട്ടണമെന്ന് ആദിവാസി വികസന പാർട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസികൾക്ക് ഗുണപരമല്ലാത്ത മാനന്തവാടിയിലെ എസ്.എം.എസ്.ഡി. വൈ.എസ്.പി. ഓഫീസ് അടച്ച് പൂട്ടണമെന്ന് ആദിവാസി വികസന പാർട്ടി ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമൻ.എ.വി.പി.യുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി.ഓഫീസിനു മുൻപിൽ പഞ്ചാരകൊല്ലിയിലെ കേളുവും കുടുംബവും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ ആരോപണങ്ങളാണ് മാനന്തവാടിയിലെ എസ്.എം.എസ് ഡി.വൈ.എസ്.പി.  ഓഫീസിനെതിരെ ആദിവാസി വികസന പാർട്ടി ആരോപിക്കുന്നത്. ആദിവാസി അതിക്രമങ്ങൾക്കെതിരെ തക്ക നടപടി സ്വീകരികേണ്ട പോലീസ് പ്രതികളെ സഹായിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. പഞ്ചാരക്കൊല്ലിയിലെ കേളുവിന്റെ കൃഷികൾ നശിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരികാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കേളുവും കുടുംബവും എസ്.എം.എസ്.ഡി. വൈ.എസ്.പി.  ഓഫീസിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതെന്നും നെട്ടംമാനി കുഞ്ഞിരാമൻ പറഞ്ഞു .
വെള്ളൻ കാട്ടിമൂല, വിജയൻ പടിഞ്ഞാറത്തറ, വിപിൻ കൂടമ്മൽ, സോമശേഖരൻ, രാധാ തവിഞ്ഞാൽ തുടങ്ങിയവർ സംസാരിച്ചു. കേളു ഭാര്യ അമ്മു മകൻ ബാലകൃഷ്ണൻ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *