October 21, 2026

തൃശ്ശിലേരി പള്ളി പെരുന്നാൾ തുടങ്ങി

0
IMG-20190928-WA0288.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി
മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന  തൃശ്ശിലേരി മോർ ബസ്സേലിയോസ് പള്ളി പെരുന്നാൾ കൊടിയേറി.
സെപ്തംബർ 27 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന യൽദോ ബസ്സേലിയോസ് ബാവായുടെ പെരുന്നാളിന്റെ കൊടി വികാരി ഫാ.ഡോ' ജേക്കബ് മിഖായേൽ പുല്ല്യാട്ടേൽ ഉയർത്തി.
തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിൽ നിന്നും,, സുരേന്ദ്രൻ, ഗോപിനാ ഥൻ എന്നീ വരും, അരിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് വെള്ള നും 'രാമനും  ,വടക്കേവീട്ടിൽ മണിമന്ദിരo തറവാട്ടിൽ നിന്നും വി വി രാമകൃഷ്ണൻ എന്നിവർ നേർച്ചയ്ക്കുളള അരി സമർപ്പിച്ചു. ,വി വി നാരായണവാര്യർ പ്ലാമൂല, ടി.ബാബു കൊടുക്കുളം സുരേഷ് ചെസലിൽ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.,
ബൈബിൾ കൺവെൻഷൻ ബ്രദർ ' മാത്യു ആക്കരാന്തരിനയിച്ചു. ഫാ.ഡോ. ജേക്കബ് മീഖായേൽ വി.ബലി അർപ്പിച്ചു. ഫാ. യൽദോ വട്ടമറ്റത്തിൽ സായാഹ ധ്യാനം നയിച്ചു.
നാളെ  രാവിലെ കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും . ഫാ. വർഗീസ് പടിഞ്ഞാറെക്കര യൽദോ – മ്പേസിൽ സംഗമം ഉദ്ഘാടനം ചെയ്യും.
1 മണിക്ക് ജെ.എസ്. ഒ.വൈ.എ  എക്യു മിനിക്കൽ സുവിശേഷ ഗാനമത്സരം നടക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *