May 17, 2024

കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്: യൂത്ത്‌ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്

0

പിണങ്ങോട്: തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് നിര്‍മ്മാണം എത്രയും പുനനരാരംഭിക്കണമെന്ന് വെങ്ങപ്പള്ളി പഞ്ചായത്ത് യൂത്ത്‌ലീഗ് യോഗം ആവശ്യപ്പെട്ടു. നവംബര്‍ പത്തിനകം പ്രവൃത്തി പുനരാരംഭിക്കാത്ത പക്ഷം 11 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ-കരാര്‍ കമ്പനികളുടെ ഒത്തുകൡക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കി. പ്രവൃത്തി ഏറ്റെടുത്ത കുട്രോളി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനി അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാനില്ലെന്നാണ്. എന്നാല്‍ സാധാരണക്കാര്‍ ഉള്‍പ്പെടെവര്‍ അവരുടെ ആവശ്യങ്ങള്‍ വയനാട് ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലും നടത്തുന്നുണ്ട്. കരാര്‍ കമ്പനിയുടെ വാദം പൊള്ളയാണെന്ന് യോഗം ആരോപിച്ചു. ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവിന്റെ പേരില്‍ ഫണ്ട് കൂട്ടി വാങ്ങാനുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗം ആരോപിച്ചു. പ്രസിഡണ്ട് സി.കെ സലിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ അന്‍വര്‍, റൗഫ് മണ്ണില്‍, റഷീദ് പിലാക്കല്‍, റഷീദ് പി.എസ് സംസാരിച്ചു. നൗഷാദ് ചൂരിയാറ്റ സ്വാഗതവും, പി.എം റൗഫ്  നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *