July 15, 2026

ദേശീയ 766-ദേശീയ പാത യാത്ര -നിരോധനത്തിനെതിരെ സമരത്തിനു ജെ.സി.ഐ കൽപ്പറ്റ പിന്തുണ പ്രഖ്യാപിച്ചു

0
IMG-20190930-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ : വയനാട്‌- മൈസൂർ യാത്രാ നിരോധനത്തിനെതിരെ നടക്കുന്ന സമരത്തിനു ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൽപ്പറ്റ  പിന്തുണ പ്രഖ്യാപിച്ചു .തുടർപഠനത്തിന് വേണ്ടി മൈസൂർ ബാംഗ്ലൂരിനെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും, ഐടി ഉദ്യോഗസ്ഥർ, ടൂറിസം. മേഖലയുടെ വളർച്ച,പച്ചക്കറിപോലുള്ള സാധന സാമഗ്രികളുടെ കൈമാറ്റം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും, വയനാട് ഒറ്റപ്പെടുന്ന അവസ്ഥ അനുവദിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വയനാടിന്റെ സാമ്പത്തിക വളർച്ചയെയും വരുമാനമാർഗ്ഗങ്ങളെയും അവശ്യവിഭവ ഗതാഗതത്തെയും ടൂറിസം സാധ്യതകളെയും പ്രതികൂലമായ്‌ ബാധിക്കുന്ന മൈസൂർ- വയനാട്‌ റോഡിലെ യാത്രാനിരോധനവും അശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായ്‌ എടുത്ത തീരുമാനങ്ങളും പിൻവലിച്ച്‌ വയനാടിന്റെ നിലനിൽപ്പിനു പ്രതികൂലമാകുന്ന നടപടികൾ നിർത്തി വെക്കണം എന്ന് ജെസിഐ കൽപ്പറ്റ ആവശ്യപ്പെട്ടു.
ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് ജെസിഐ മെമ്പർമാർ ബത്തേരിയിലെ  സമരപന്തലിൽ നേരിട്ടെത്തി.ജാതിമത-രാഷ്ട്രീയത്തിനു അതീതമായി എല്ലാവരും ഒന്നിക്കണമെന്നും, പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും പ്രസിഡന്റ്‌ കെവി വിനീത് ആവശ്യപ്പെട്ടു. സെക്രട്ടറി സുരേഷ് കെ, റെനിൽ മാത്യുസ്,റോയ് ജോസഫ്, രാധാകൃഷ്ണൻ ഇ, ഡോ ഷാനവാസ് പാള്ളിയാൽ, ഉസ്മാൻ മദാരി, മനൂപ് വി എം, സജീഷ്, അനൂപ് കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *