July 16, 2026

രാഹുൽ ഗാന്ധി എം.പി. ഒക്ടോബർ മൂന്നിന് ബത്തേരിയിൽ സമരപന്തലിലെത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ദേശീയ പാത 766-ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മയുടെ സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എം.പി. ഒക്ടോബർ മൂന്നിന് ബത്തേരിയിലെ സമരപന്തലിലെത്തും. നാളെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച ചെയ്യുമെന്ന്  രാഹുൽ ഗാന്ധി എം.പി.യുമായി കൂടിക്കാഴ്ചക്ക് ശേഷം ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ,കെ.കെ. അബ്രാഹം എന്നിവർ അറിയിച്ചു. മൂന്നാം തിയതി ബത്തേരിയിൽ എത്തുന്ന സമയം  പിന്നീട് അറിയിക്കും .അന്നേ ദിവസം അദ്ദേഹത്തിന് മറ്റ് പരിപാടികൾ ഉണ്ടാവില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു.  വൻ ജന പങ്കാളിത്തമാണ്  ബത്തേരിയിലെ യുവജന കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര  സമരത്തിന് ലഭിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *