August 12, 2026

മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

0
IMG-20200201-WA0249.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെൻറ്
ജോർജ് ഫൊറോനാ ദേവാലയത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന്
വികാരി ഫാ. ആഗസ്തി പുത്തൻപുര കൊടിയേറ്റി. എല്ലാ ദിവസങ്ങളിലും
വൈകുന്നേരം 4 മണി മുതൽ തിരുനാളിനോടനുബന്ധിച്ച് പ്രത്യേക തിരുനാൾ
– കുർബ്ബാനയും, നൊവേനയും നടത്തുന്നതാണ്. പ്രധാന തിരുനാൾ ദിവസങ്ങളായ
9, 10, 11 തീയതികളിൽ മാനന്തവാടിയിൽ നിന്നും കല്ലോടിക്ക് സ്പെഷ്യൽ
കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരിക്കുന്നതായിരിക്കും.
തുടർന്നുള ദിവസങ്ങളിൽ  കുടുംബ
ദിനം, രോഗശാന്തി ദിനം, കർഷക ദിനം, ശിശുദിനം, ഇടവക ദിനം, സമർപ്പിത ദിനം, ദിവ്യകാരുണ്യ ദിനം, സംഘടന ദിനം, തുടങ്ങിയവ ദിനാചരണം നടക്കും. ഫെബ്രുവരി 10ന് തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് ദ്വാരക സിയോൺ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ സോണി വാഴക്കാട്ട് കാർമികത്വം വഹിക്കും തുടർന്ന് വൈകീട്ട് 6.30ന് തിരുനാൾ പ്രദക്ഷിണം നടക്കും രാത്രി 9.15ന് ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകം അരങ്ങേറും പ്രധാന തിരുനാൾ ദിനമായ 11 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാദർ സെബാസ്റ്റ്യൻ പുത്തേൽ മുഖ്യകാർമികത്വം വഹിക്കും തുടർന്ന് തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണതോടും കൂടി തിരുനാൾ സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. , ഫാദർ നിധിൻ പാലക്കാട്ട്, ജോസ് മാളിയേക്കൽ, ജോണി കൊച്ചു കുളത്തിൽ, ജോസ് വെട്ടുകല്ലേൽ, ജോസ് കൊച്ചു കുടിയിൽ തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *