May 6, 2024

കൊറോണ: ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാതലത്തിൽ ഐ.എം.എ.യുടെ ബോധവൽക്കരണം.

0
കൽപ്പറ്റ: കൊ റോണ  വൈറസ് അതിേവേഗം പടരുന്നതിനാൽ  , ലോകാരോഗ്യ സംഘടന ആഗോളാടിസ്ഥാനത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഐ എം.എ. യുടെ നേതൃത്വത്തിൽ  ബോധവൽക്കരണ      പരിപാടികൾ നടത്തുന്നു. ആരോഗ്യവകുപ്പിന്റെ  നേതൃത്വത്തിൽ നടത്തുന്ന  പരിപാടികൾക്ക് പുറമെ ഐ.എം.എ.യുടെ നേതൃത്വത്തിലും  വിവിധ പരിപാടികൾ നടത്തും. ഇതിന് മുന്നോടിയായി

ഐ.എം. എ കൽപ്പറ്റയുടെ നേതൃത്വത്തിൽ
ഫെബ്രുവരി അഞ്ചിന് കൽപ്പറ്റ ഗ്രീൻ െഗെയ്റ്റ് ഹോട്ടലിൽ   ഡോക്ടർമാർക്ക്  വേണ്ടി
പാനൽ ചർച്ച സംഘടിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. ആർ  രേണുക    ഉദ്ഘഘാടനം ചെയ്യും.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. നൂന മർജ മുഖ്യപ്രഭാഷണം നടത്തും. ഡോ. എം. ഭാസ്കരൻ, ഡോ.  കർണൻ,ഡോ. കൃഷ്ണപ്രിയ എന്നിവർ സംസാരിക്കും.
ഡോ.. എം. കൃഷ്ണദാസ്,ഡോ..കെ .എം. ജോൺ , എന്നിവർ മോഡറേറ്റർമാരായിരിക്കും.ഡോ. അഭിലാഷ്,ഡോ. എം. ലക്ഷ്മി,ഡോ.  എം.സി. വാസിഫ് മായൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കുെമെന്ന്  കൽപ്പറ്റ ഐ.എം.എ. പ്രസിഡണ്ട് ഡോ. എം.പി. രാജേഷ് കുമാർ , സെക്രട്ടറി  ഡോ. എസ്. ശ്രീഹർഷ എന്നിവർ അറിയിച്ചു.  .
രോഗികളുമായി സമ്പർക്കമുണ്ടായവർ രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുന്നേ തന്നെ കൊറോണ വൈറസിനെ പരത്താൻ സാധ്യതയുള്ളതു കൊണ്ട് കർശനമായ മുൻ കരുതലുകളെടുക്കുക എന്നത് രോഗവ്യാപനം തടയുന്നതിന് പരമപ്രധാനമാണെന്ന് ഡോ. രാജേഷ് പറഞ്ഞു. പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണത്തിനുളള സ്ലൈഡ് ഷോ ഉൾപ്പെടുന്ന റോഡ് ഷോ സംഘടിപ്പിക്കാനും IMA പദ്ധതിയിടുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *