ആദിവാസി സമഗ്ര വികസനം: ഉന്നതതല യോഗം ചേര്‍ന്നു
ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ട് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോളനികളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ കുറയ്ക്കുന്നതിനും ആദിവാസികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് തടയുന്നതിനുളള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കളക്ടര്‍മാരോടും ഉദ്യോഗസ്ഥരോടും ആദിവാസി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. കോളനികളിലെ പശ്ചാത്തല സൗകര്യങ്ങള്‍, റേഷന്‍ കാര്‍ഡ്,പെന്‍ഷന്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ കൂടുതല്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുളള സാധ്യതയും യോഗം പരിശോധിച്ചു. കുട്ടികളിലെ തൂക്കക്കുറവ്, വിളര്‍ച്ച, എന്നിവ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭവന നിര്‍മ്മാണം പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു.
യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാതോമസ്, പട്ടിക വര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി, എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേശ് സാഹിബ്,ഐ.ജി.പി അശോക് യാദവ്, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി അര്‍.ഇളങ്കോ, കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു, കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, പാലക്കാട് ജില്ലാ കളക്ടര്‍ ഡി.ബാലമുരളി തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply