August 12, 2026

തൊവരിമല ഭൂസമര പ്രഖ്യാപന സമ്മേളനം നടത്തി.

0
പ്രദീപ്-സിംഗ്-AlKKS-ജ.സെക്രട്ടറി.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ നടന്ന തൊവരിമല ഭൂസമര പ്രഖ്യാപന സമ്മേളനം അഖിലേന്ത്യാ ക്രാന്തി കാരി കിസാൻ സഭ ജന.സെക്രട്ടറി പ്രദീപ് സിംഗ് ഉദ്ഘാടനം ചെയ്തു. നിയമ പോരാട്ടത്തിലൂടെ വയനാട്ടിൽ പ്രവേശിക്കുന്നതിനുള്ള വിലക്കിനെതിരെ വിജയം നേടിയ സമര നേതാക്കൾ എം.പി.കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, കെ.ജി. മനോഹരൻ എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. ആദിവാസി ഭാരത് മഹാസഭയുടെ വയനാട് ജില്ലാ പ്രസിഡണ്ട് വെളിയൻ.പി, ഭൂസമരസമിതി സംസ്ഥാന കൺവീനർ എം.പി.കുഞ്ഞിക്കണാരൻ, പാർപ്പിടാവകാശ സമിതി സംസ്ഥാന കൺവീനർ രാജേഷ് അപ്പാട്ട്, ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.മനോഹരൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിി.പി.ഐ (എം.എൽ) ജില്ലാ സെക്രരട്ടറി പി.ടി.പ്രേമാാനന്ദ് അദ്ധ്യയക്ഷത വഹിച്ചു. സി.ജെ.ജോൺസൺ സ്വാഗതം പറഞ്ഞു. ആദിവാസി ഭാരത് മഹാസഭ ജോ. സെെക്രട്ടറി രാജൻ എം.കെ. നന്ദി പറഞ്ഞു. കെ.ആർ.അശോകൻ, സി.ജെ.ജോൺസൺ എന്നിവർ പ്രകടനത്തിിന്‌ നേതൃത്വം കൊടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *