May 6, 2024

കേന്ദ്ര ബജറ്റിൽ മുഴങ്ങുന്നത് സാധാരണക്കാരുടെ ജീവിതത്തിന്റെ മരണമണി; സി പി ഐ

0

കൽപറ്റ: കേന്ദ്ര ബജറ്റ് രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തിന്റെ മരണ മണിയാണെന്ന് സി പി ഐ ജില്ലാ കൗൺസിൽ. കാർഷിക മേഖലക്ക് ഉത്തേജനം നൽകുന്ന പദ്ധതികളൊന്നും ഇത്തവണയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പെട്രൂൾ ,ഡീസൽ വില ഇനിയും വർദ്ധിപ്പിക്കുമെന്നാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇത് വീണ്ടും രാജ്യത്ത് വിലകയറ്റത്തിന് കാരണമാകും. വയനാടുപോലുളള കാർഷിക ജില്ലക്ക് ഗുണകരമാകുന്ന യാതൊരുവിധ പൊതു നിർദേശങ്ങളും ഇത്തവണയും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താത്ത് നിർഭാഗ്യകരമാണ്. കോർപ്പറേറ്റുകൾക്കുളള നികുതി പകുതിയായി കുറച്ചിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനങ്ങളായ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റൊഴിക്കുന്നതിലൂടെ 2.1 ലക്ഷം കോടിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എൽ ഐ സിപോലുളള പൊതു മേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ചും, റിസർവ്വ് ബാങ്കിനെ കൊളളയടിച്ചും കിട്ടുന്ന പണമാണ് ബജറ്റിലെ വികസന നിർദ്ധേശങ്ങൾക്കായി വെച്ചിരിക്കുന്നത്. ഇത് കൊളളക്കാരുടെ ബജറ്റാണ്. യുവാക്കളെ വേട്ടയാടുന്ന തൊഴിലില്ലായിമ പരിഹരിക്കാൻ നിർദ്ധേശങ്ങൾ ഇല്ല. ഇതിനെതിരെ രാജ്യത്ത് വലിയ യുവജന പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *