May 6, 2024

ദ്വിദിന ബാങ്കിംഗ് പണിമുടക്ക് വയനാട് ജില്ലയിൽ പൂർണം

0
Img 20200201 Wa0055.jpg
പതിനൊന്നാം വേതന പരിഷ്കരണം നടപ്പാക്കുക,പഞ്ചദിന ബാങ്കിംഗ് രീതി നടപ്പാക്കുക, ഓഫീസേഴ്സിന്റെ ജോലി സമയം നിജപ്പെടുത്തുക തുടങ്ങീ 12 ആവിശ്യ ത്തോളം ഉന്നയിച്ച് 12 ലക്ഷത്തോളം വരുന്ന ബാങ്ക് ഓഫീസർമാരും ജീവനക്കാരും രാജ്യവ്യാപകമായി ജനുവരി 31, ഫെബ്രുവരി 1 തിയതികളിൽ നടന്ന പണിമുടക്ക് വയനാട് ജില്ലയിൽ പൂർണമായിരുന്നു.
ദേശസാൽകൃത ബാങ്കുകളിലേയും  സ്വകാര്യ ഷെഡൂൾഡ് ബാങ്കുകളിലെയും  ജീവനക്കാരുടെ  സമരം ജില്ലയിലെ ബാങ്കിംഗ് മേഖല നിശ്ചലമാക്കി.
ആവിശ്യങ്ങൾ അംഗികരിച്ചില്ലെങ്കിൽ മാർച്ച് 11,12,13 ദിവസങ്ങളിലും തുടർന്ന് എപ്രിൽ 1 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും സംഘടനകൾ  കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
പണിമുടക്കിന്റെ ഭാഗമായി കൽപറ്റ ടൗണിൽ നടത്തിയ പ്രകടനത്തിൽ നൂറോളം ബാങ്ക് ജീവനക്കാർ പങ്കെടുത്തു. കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പുതിയ സ്റ്റാന്റിനെ മുൻവശത്ത് അവസാനിച്ചു.
പ്രകടനാനന്തരം നടന്ന പ്രതിഷേധ യോഗത്തിൽ എ ഐ ബി ഒ സി ( AIBOC) ജില്ലാ സെക്രട്ടറി പി പി മുഹമ്മദ് ഇസ്മാഈൽ അഭിസംബോധന ചെയ്തു.           
                                                  UFBU ജില്ലാ കൺവീനർ പി ബാലകൃഷ്ണൻ NCBE ജില്ലാ സെക്രട്ടറി സുമോദ് M K, 
AKBEF ജില്ലാ സെക്രട്ടറി ടി വി മുരളി എന്നിവർ പ്രസംഗിച്ചു. ശ്ദിൽഷാദ്,  NJ ഹാരിസ് , ജോയ്, P സന്ദീപ് എന്നിവർ നേതൃത്വം നൽകി.
ഇതോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന ധർണ AIB0C ജില്ലാ പ്രസിഡന്റ് സി.ജെ. ജോയ് അഭിസംബോധന ചെയ്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *