പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് -കെ.പി.എസ്ടി .എ.
കല്‍പ്പറ്റ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും സമയബന്ധിതമായി നടപ്പിലാക്കുന്നതിനു ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൃത്യമായി അനുവദിക്കണമെന്നു ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ. വുഡ്‌ലാന്റ് ഓഡിറ്റോറിയത്തില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ്ടിഎ) വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വി. രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാവുദ്ദിന്‍ മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ രമേശ് കാവില്‍ അധ്യാപകരും സമൂഹനിര്‍മിതിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.കെ. അരവിന്ദന്‍, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. സുരേഷ്ബാബു വാളല്‍, പി.എസ്. ഗിരീഷ്‌കുമാര്‍, കെ.ജി. ജോണ്‍സണ്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ടി.എന്‍. സജിന്‍, എം.എം. ഉലഹന്നാന്‍, കെ.ഡി. രവീന്ദ്രന്‍, ഏബ്രഹാം കെ. മാത്യു, നേമി രാജന്‍, കെ.സി. ഷേര്‍ലി, എം.വി. ബിനു, ഷാജു ജോണ്‍, ജോസ് മാത്യു, പി. അബ്ബാസ്, മുഹമ്മദ് ലബീബ് എന്നിവര്‍ പ്രസംഗിച്ചു. ഏബ്രഹാം കെ. മാത്യു(പ്രസിഡന്റ്), എം. പ്രദീപ്കുമാര്‍(സെക്രട്ടറി), പി. അബ്ബാസ്(ട്രഷറര്‍)എന്നിവര്‍ ഭാരവാഹികളായി 19 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.





Leave a Reply