May 19, 2024

കല്ലോടി റൂട്ടില്‍ നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വ്വീസുകളും പുനാരംഭിക്കണം

0
.
മാനന്തവാടി;1600 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പാസ് നല്‍കിയ മാനന്തവാടി-കല്ലോടി പുതുശ്ശേരി റൂട്ടില്‍ കഴിഞ്ഞകാലങ്ങളില്‍ നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വ്വീസുകളും പുനരാരംഭിക്കണമെന്ന് മുന്‍ എടവക പഞ്ചായത് മെമ്പര്‍ എ എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മുന്‍കാലങ്ങളില്‍ ഈ റൂട്ടിലൂടെ തൊട്ടില്‍പാലം,കുറ്റ്യാടി,വടകര,നാദാപുരം ഭാഗങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.പലപ്പോഴായി ഈ സര്‍വ്വീസുകളെല്ലാം കെ എസ് ആര്‍ ടി സി നിര്‍ത്തലാക്കുകയായിരുന്നു.റോഡുകള്‍ മോശമാണെന്ന പേരില്‍ നിര്‍ത്തലാക്കിയ സര്‍വ്വീസുകളൊന്നും റോഡുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടും പുനരാരംഭിച്ചിട്ടില്ല.നിലവില്‍ കല്ലോടി,മൂളിത്തോട്, പുതുശ്ശേരി,തേറ്റമല ഭാഗങ്ങളിലുള്ള മുഴുവന്‍ യാത്കര്രാകും കെഎസ്ആര്‍ടിസി യെ മാത്രമാണ് ആശ്രയിക്കുന്നത്.എന്നാലിതിനനുസരിച്ച് അധികൃതര്‍ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്നുംമാനന്തവാടി-കൊളത്താട-പുതുശ്ശേരി കല്ലോടി റൂട്ടില്‍ സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കണമെന്നും വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.കെ പി ജെയിംസ്,അബ്ദുള്ള എടക്കാടന്‍,അബ്ദുല്‍ കരീം എന്നവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *