May 6, 2026

ബസിനടിയിൽപ്പെട്ട വീട്ടമ്മ ദാരുണമായി മരിച്ചു.

0
IMG-20200202-WA0195.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബസിനടിയിൽപ്പെട്ട വീട്ടമ്മ ദാരുണമായി മരിച്ചു. 
മീനങ്ങാടി  അമ്പലപ്പടി 53 ൽ  
 അമ്പലപ്പടി ജൂബിലി ജംഗ്ഷനിലെ കാരിപ്ര പരേതനായ പൗലോസിന്റെ ഭാര്യ മേരി (65)യാണ് മരണമടഞ്ഞത്. ഞായറാഴ്ച    രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സുൽത്താൻ ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാളിന്ദി ബസ്  സ്റ്റോപ്പിൽ ആളെ  ഇറക്കുന്നതിനിടെ   ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മേരി റോഡിന്റെ മറുവശത്തുള്ള ബസ്സിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. കാലിലൂടെ പിൻചക്രം കയറി ഇറങ്ങി ഗുരുതരമായി പരുക്കേറ്റ മേരിയെ ബസിനടിയിൽ നിന്നും വലിച്ചെടുത്ത്  കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. മീനങ്ങാടി 54 ൽ ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ അച്ചനും മകൾക്കും ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലിരിക്കെ വീണ്ടും അപകടമാവർത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
റോഡുസുരക്ഷക്കായി  ബോധവൽക്കരണവും, അനുബന്ധ പ്രവർത്തനങ്ങളും ജില്ലയിൽ ഫലം കാണുന്നില്ലെന്നുള്ള ആരോപണവും ഇതോടെ ശക്തമായിരിക്കുകയാണ്.
റിപ്പോർട്ട് :
ഷെരീഫ് മീനങ്ങാടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *