May 5, 2024

ആദിവാസി സംഘങ്ങള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ് : മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്തു.

0
Img 20200202 Wa0077.jpg
ആദിവാസി സംഘങ്ങള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ് 
മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്തു.
വൈത്തിരി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് പ്രൊജക്ടിന്‍റെ ഭാഗമായി കാരാപ്പുഴ, ബാണാസുര ഉള്‍നാടന്‍ ഫിഷറീസ് പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബാണാസുര സംഘത്തിനുള്ള വിതരണം തളിപ്പുഴയില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. നേരത്തെ കാരാപ്പുഴ സംഘത്തിനുള്ള വിതരണം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി നെല്ലാറച്ചാലില്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീത വിജയന്‍ അദ്ധ്യക്ഷയായി. അസി. ഡയരക്ടര്‍ എം ചിത്ര സ്വാഗതവും അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ആഷിഖ്ബാബു നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി
കാരാപ്പുഴ റിസര്‍വ്വോയറില്‍ 12.08 ലക്ഷവും ബാണാസുര റിസര്‍വ്വോയറില്‍ 12.77 ലക്ഷവും കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ ഈ വര്‍ഷം നിക്ഷേപിച്ചിരുന്നു. ജലസംഭരണികളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും ആദിവാസി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘം വഴി നിരവധി പേര്‍ക്ക് ജീവനോപാധിയാവാനും ഈ പദ്ധതി വഴി സാധിക്കും. കൂടാതെ ജനങ്ങള്‍ക്ക് മികച്ചതും മായമില്ലാത്തതുമായ മാംസ്യാഹാര സ്രോതസ് എന്ന നിലയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇതിലൂടെ സാധിക്കും. 5 വീതം കൊട്ടത്തോണികള്‍, ഗില്‍നെറ്റ്, ഇലക്ട്രോണിക് ബില്ലിങ് മെഷീന്‍, വെയിങ് മെഷീന്‍ എന്നിവയാണ് വിതരണം ചെയ്തത്. ജില്ലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഫിഷറീസ് വകുപ്പിന്‍റെ സംഘങ്ങള്‍ക്കുള്ള മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെയും വിതരണം നടത്തിയത്. 
വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് യു സി ഗോപി, സി വി മണികണ്ഠന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം രാമനാഥ്, ഹെഡ് ക്ലാര്‍ക്ക് ടി ബിന്ദു, ഫിഷറീസ് ഡവലപ്പ്മെന്‍റ് ഓഫീസര്‍ കെ നിഖില, സി രാജു, സന്ദീപ് കെ രാജു, ജയകുമാര്‍, രാജമ്മ, ദിലീപ്, വക്കച്ചന്‍, കെ ഡി പ്രിയ, അനു വി മത്തായി, ഷമീം പാറക്കണ്ടി, പി വിജയകുമാര്‍, പി എ സണ്ണി, ആന്‍റണി, രാജി ഹരീന്ദ്രനാഥ്, വി എം സ്വപ്ന, പി കെ മനോജ്, സിനി രാമചന്ദ്രന്‍, മോളി പൗലോസ്, ജ്യോസ്ന, വി എ അഗസ്റ്റിന്‍, പി എസ് ധന്യ, സിജി ജോര്‍ജ്ജ്  തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *