May 5, 2024

അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം; എ ഐ വൈ എഫ്

0

കമ്പളക്കാട്: ജില്ലയിലെ മുഴുവൻ വൻകിട- റിസോർട്ട് നിർമാണങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും, അനധികൃ നിർമാങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കൽപറ്റ മ‍ണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേശവേന്ദ്രകുമാർ ഐ എ എസ് ജില്ലാ കളക്ടർ ആയിരക്കെ വൻകിയ നിർമാണങ്ങൾക്കെതിരെ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമത്തിനെതിരെ കോടതിയിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് വൻകിട നിർമാണങ്ങൾ ഉണ്ടായിരിക്കുന്നത്. സ്റ്റേ കിട്ടാൻ നിർമാതാക്കളും, ഉദ്യോഗസ്ഥരും ഒത്തുകളിച്ചിട്ടുണ്ട്. അനധികൃത നിർമാണങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു. എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം എം എസ് നിഷാദ് ഉദ്ഘാടനം ചെയ്തു. സജി മേപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ ഫാരിസ് സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്ബ്, സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ അമ്പി ചിറയിൽ, ടി മണി, അമ്മാത്തു വളപ്പിൽ കൃഷ്ണകുമാർ, വി എൻ സുബ്രമണ്യൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം ഷെഫീർ കിഴിശേരി ഉദ്ഘആടനം ചെയ്തു. കൽപറ്റ മണ്ഡലം പ്രസിഡന്റായി ജെസ്മൽ അമീറിനേയും, സെക്രട്ടറിയായി അഖിൽ എം ആർ നെയും തെരഞ്ഞെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *