May 6, 2026

കേന്ദ്ര സർക്കാരിന്റേത് ജനക്ഷേമ പദ്ധതികളില്ലാത്ത ബജറ്റ്: ഐ സി ബാലകൃഷ്ണൻ എം.എൽ.എ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: കേന്ദ്ര സർക്കാരിന്റേത് ജനക്ഷേമപദ്ധതികളൊന്നുമില്ലാത്ത ബജറ്റാണെന്ന് ഡി സി സി പ്രസിഡൻറ് ഐസി ബാലകൃഷ്ണൻ എം.എൽ.എ. കോർപറേറ്റുകളുടെ ഉന്നമനം മാത്രമാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എൽ ഐ സി യുടെ ഓഹരി വിൽപ്പനക്ക് വെച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കച്ചവടത്തിലൂടെ 2.11 ലക്ഷം കോടിയാണ് ലക്ഷ്യമിടുന്നത്.പതിവ് പദ്ധതികളല്ലാതെ പാടെ തകർന്ന കാർഷികമേഖലയെ തിരിച്ചു കൊണ്ടുവരാൻ ഒന്നും ബജറ്റിലില്ല. രാജ്യത്ത് അതീവ ഗുരുതരമായി തുടരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റിൽ ഒരു നിർദേശങ്ങളുമില്ല. കേരളത്തെയും കേന്ദ്ര സർക്കാർ പൂർണമായി അവഗണിച്ചതിന്റെ ഉദ്ദാഹരണമായി ഈ ബജറ്റിനെ കാണാം. എങ്ങിനെ നോക്കിയാലും സാധാരണക്കാർ മുതൽ പ്രവാസികൾ വരെയുള്ളവർക്ക് ഒട്ടും ഗുണപ്രദമല്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *