May 5, 2024

വിദ്യാഭ്യാസ മേഖലയിൽ എസ് എസ് എഫ് നടത്തുന്ന ഇടപെടൽ മാതൃകാപരം; സി കെ ശശീന്ദ്രൻ എം എൽ എ

0
Img 20200202 Wa0191.jpg
വൈത്തിരി:വിദ്യാഭ്യാസ മേഖലയിൽ എസ് എസ് എഫ് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും കേരളം വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് വിജയങ്ങൾ കീഴടക്കാൻ കാരണം കേരളത്തിൽ സർക്കാറിനോട് ചേർന്ന് നിൽക്കുന്ന ഇത്തരം സംഘടനകളാണെന്നും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി കെ ശശീന്ദ്രൻ പറഞ്ഞു.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ കേരളത്തിൽ നടത്തുന്ന  എക്സലൻസി ടെസ്റ്റ് വയനാട് ജില്ല ഉദ്ഘാടനം നടത്തി വൈത്തിരിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.എസ് എസ് എൽ സി പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുക എന്ന ലക്ഷ്യത്തോടെ പരിക്ഷയോട് കൂട്ട് കൂടാം എന്ന ശീർശകത്തിൽ 12 വർഷമായി എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും  നാലു വർഷമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും പൊതു പരീക്ഷ മോഡൽ എക്സാം നടത്തി വരുന്നു.എസ് എസ് എൽ സി  മാത്തമാറ്റിക്സ് ഇംഗ്ലീഷ് സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലും ഹയർ സെക്കണ്ടറി  ഇംഗ്ലീഷ് മാത്തമാറ്റിക്സ് ഇക്കണോമിക്സ് അക്കൗണ്ടൻസി എന്നീ വിഷയങ്ങളിലാണ് എക്സാമുകൾ സംഘടിപ്പിച്ചത്. ജില്ലയിൽ 30 സെന്ററുകളിലായി നേരത്തെ രജിസ്റ്റർ, ചെയ്ത ആയിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. മുഴുവൻ സെന്ററുകളിലും പ്രത്യേകം പരിശീലനം ലഭിച്ച ആർ പി മാർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ജില്ല ഉദ്ഘാടകേന്ദ്രത്തിൽ ഫള്ലുൽ ആബിദ് ക്ലാസുകൾക്കു നേതൃത്വം നൽകി. ജില്ല പ്രസിഡന്റ് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി ജനറൽ സെക്രട്ടറി ജസീൽ യു കെ ജില്ലാ നേതാക്കളായ ശബീറലി ജമാൽ സുൽത്താനി ഉമൈർ സഖാഫി പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *