May 6, 2026

ആധാറില്‍ തെറ്റു തിരുത്തല്‍ അക്ഷയയിലൂടെ മാത്രം

0
By ന്യൂസ് വയനാട് ബ്യൂറോ

പൊതുജനങ്ങള്‍ ആധാര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ മാത്രം സമീപിക്കണമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ആധാര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് ജില്ലയില്‍ പലയിടങ്ങളിലും ഇടനിലക്കാരുടെ ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്ഷയ കേന്ദ്രത്തിലൂടെ ആദ്യമായി ആധാര്‍ എന്റോള്‍ ചെയ്യുന്നതിന് ഫീസ് ഈടാക്കുകയില്ല.  ആധാറില്‍ പേര്, മേല്‍വിലാസം മറ്റു വിവരങ്ങള്‍ എന്നിവ ചേര്‍ക്കുന്നതിന് 50 രൂപയാണ് ഫീസ്. വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും അക്ഷയ ജില്ല പ്രൊജക്റ്റ് ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 04936 206267, 04936 206265.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *