May 18, 2024

അറിവുത്സവം 2020 കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.

0
കുടുംബശ്രീക്കിത് പരീക്ഷക്കാലം
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച അറിവുത്സവം 2020 കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.  കുടുംബശ്രീയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കിയ കുടുംബശ്രീ സ്കൂള്‍ പദ്ധതി പാഠഭാഗത്തെ ആസ്പദമാക്കിയാണ് അയല്‍കുട്ട, എഡിഎസ്, സിഡിഎസ് തലത്തില്‍ പരീക്ഷ സംഘടിപ്പിച്ചത്. സ്കൂളുകളില്‍ പരീക്ഷ എഴുതിയതിനു ശേഷം പഠിച്ചു പരീക്ഷ എഴുതുന്നത് ഇതാദ്യമായിട്ടാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വായിക്കാനും അറിയാനും കുടുംബശ്രീ അറിവുത്സവം ഏറെ പ്രയോജന പ്പെടുന്നുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. 512 വാര്‍ഡുകളില്‍ 21300 സ്ത്രീകളാണ് ജനുവരി 25 ന് നടന്ന ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 1440 പേര്‍ ഫെബ്രുവരി ഒന്നിന് നടന്ന രണ്ടാംഘട്ട പരീക്ഷയില്‍ പങ്കെടുത്തു. ജില്ലാതല മത്സരത്തില്‍ ജില്ലയിലെ മുഴുവന്‍ സി.ഡി. എസ്സില്‍ നിന്നും ടീമുകള്‍ പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക്  സി.ഡി.എസുകള്‍ തുണിസഞ്ചി വൃക്ഷതൈകളും തുടങ്ങി വിവിധങ്ങളായ ഉപഹാരങ്ങള്‍ വിതരണം ചെയ്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *