May 8, 2024

ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

0

      വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ദുരന്ത നിവാരണ പദ്ധതിയുടെ പുരോഗതി റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ജില്ലാ ആസുത്രണ സമിതി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ സര്‍ക്കാരിന്റെ   അനുമതിക്കായി സമര്‍പ്പിച്ചതായി അധികൃതര്‍ യോഗത്തെ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ മാസ്റ്റര്‍ പ്ലാനിനും യോഗം അംഗീകാരം നല്‍കി.

   യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ് കോറോണ വൈറസുമായി ബന്ധപ്പെട്ട്  കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍, യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *