May 17, 2024

വയനാട് ചുരത്തിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി: യാത്ര കാർക്ക് ജാഗ്രതാ നിർദ്ദേശം.

0
Img 20200204 Wa0124.jpg
കൽപറ്റ: 
വയനാട് ചുരത്തിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി. തീ പടരുന്നത് തടയാൻ  യാത്ര കാർക്ക് ജാഗ്രതാ നിർദ്ദേശം.
വയനാട് 
ചുരത്തിലെ എട്ടാം  വളവിനും ഒമ്പതാം  വളവിനും ഇടയിലായി വ്യൂ പോയന്റിന് താഴെ ഭാഗത്തായിട്ടാണ് കാടിനു തീ പിടിച്ചത്. ഉച്ചക്ക് 2 മണിയോട് കാടിനു തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ട ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉടൻ തന്നെ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനനുസരിച്ചു കൽപറ്റയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് സംയുക്തമായിട്ടാണ് കാട്ടു  തീ കെടുത്തിയത്. 4 മണിയോടെയാണ് റോഡിന്റെ 2 ഭാഗത്തു നിന്നും വെള്ളം അടിച്ച്  തീ പൂർണമായും അണയ്ക്കാനായത്.
വയനാട്  ചുരം വഴി യാത്ര ചെയ്യുന്നവർ അശ്രദ്ധമായി സിഗരറ്റ് കുറ്റിയോ തീപ്പെട്ടി കമ്പുകളോ ഇടരുെതെന്നും തീ പിടുത്തം ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണെമെന്നും നിർദ്ദേശമുണ്ട്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *