June 13, 2026

കെ.എ.എസ് പരിശീലനം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

      കെ.എ.എസ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് പി.എസ്.സി പരിശീലനം നല്‍കി. ചീഫ് സൂപ്രണ്ടുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അദ്ധ്യാപകര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരീക്ഷ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട കുടിവെള്ള സൗകര്യം, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയില്‍ 30 കേന്ദ്രങ്ങളാണ് കെ.എ.എസ് പരീക്ഷാ നടത്തിപ്പിനായി പി.എസ്.സി ഒരുക്കിയിരിക്കുന്നത്.
      കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന പരിശീലനത്തില്‍ പി.എസ്.സി അംഗം ലോപസ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മേഖലാ ഓഫീസര്‍ കെ.എം ഷേക്ക് ഹുസൈന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി. ജി. അലക്‌സാണ്ടര്‍, ജില്ലാ പി.എസ്.സി ഓഫീസര്‍ എം. സുധീന്ദ്രന്‍, പരീക്ഷാ വിഭാഗം സെക്ഷന്‍ ഓഫീസര്‍ ഒ.പി രാജേന്ദ്രന്‍, അണ്ടര്‍ സെക്രട്ടറി പി.വി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. പരീക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി പി. ഉല്ലാസന്‍ ക്ലാസ്സെടുത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *