വയനാട്ടിൽ വിനോദ സഞ്ചാരത്തിന് വിലക്കില്ല
കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍
വയനാട് ജില്ലയിലേക്ക് വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
കൊറോണ:
ഒരാള്‍ കൂടി നിരീക്ഷണത്തില്‍
കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒരാള്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 43 പേരായി. ചൈനയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ വ്യക്തിയാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കല്‍പ്പറ്റ: 04936 206606, മാനന്തവാടി: 04935 240390





Leave a Reply