June 13, 2026

പരിമിതികൾ മറന്നു:വർണ്ണങ്ങൾ തേടി വർണ്ണ ശലഭങ്ങൾ

0
IMG-20200205-WA0275.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സമഗ്ര ശിക്ഷ  കേരള മാനന്തവാടി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിനോദയാത്ര സംഘടിപ്പിച്ചു. 
പഴശ്ശി പാർക്കിലേക്ക്  നടത്തിയ യാത്രയിൽ അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. 
 യാത്രയുടെ ഭാഗമായി കലാപരിപാടികൾ മാജിക് ഷോ എന്നിവയും അരങ്ങേറി.
 ഉദ്ഘാടനം മാനന്തവാടി വൈസ് ചെയർ പേഴ്സൺ  ശോഭാ രാജൻ  നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദലി കെ എ അധ്യക്ഷനായ ചടങ്ങിൽ  സതീഷ് ബാബു എ ഇ , ട്രയിനർമാരായ അനൂപ് കുമാർ കെ , ബീന പി പി എന്നിവർ സംസാരിച്ചു. റിസോഴ്സ് ടീച്ചർ ഇബ്രാഹിം എം നന്ദി പറഞ്ഞു. റിസോഴ്സ് ടീച്ചർമാരും CRCC മാരും നേതൃത്വം നൽകിയ യാത്ര  കുട്ടികൾക്ക് വേറിട്ട അനുഭവമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *