കാൽപന്ത് ലഹരിയിൽ മാനന്തവാടി: താരപ്പൊലിമയിൽ ഉദയ ഫുട്ബോൾ
.
സി.വി.ഷിബു
മാനന്തവാടി:
കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ
ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന 17 മത് ഉദയ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മൈതാനത്തും പുറത്തും
താരപ്പൊലിമയിൽ
ശ്രദ്ധേയമാകുന്നു.
കാൽപന്തിന്റെ ആവേശം നെഞ്ചിലേറ്റി ഫുട്ബോൾ മത്സരം
കാണുവാന്‍ ഒഴുകിയെത്തുന്ന
ആയിരകണക്കിനാളുകളെ സ്റ്റേഡിയത്തിൽ കാത്തിരിക്കുന്നത് പ്രശസ്തരായ താര നിരയാണ് . അരുണ്‍ ഗ്രൂപ്പ് മാനന്തവാടി, റിഷി എഫ്.ഐ.ബി.സി. മൈസൂര്‍ എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാരായി നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബോള്‍ മേള ഇതിനോടകം കേരളത്തിെന്റെ കായിക ഭൂപടത്തിലും സംസ്ഥാന സെവൻസ് ഫുട്ബേബോൾ ചരിത്രത്തിലും ഇടം നേടി കഴിഞ്ഞു.
മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തില്‍ ദിവസവും രാത്രി 8 മണി മുതലാണ മത്സരങ്ങള്‍ .. ഒരോ ദിവസവും വൈവിധ്യമായ കലാവിരുന്നുകളും അതിഥികളായി താരപൊലിമയും ടൂര്‍ണ്ണമെന്റിന് മാറ്റ് കൂട്ടുന്നു. നടന്‍മാരായ ടൊവിനോ തോമസ്, ഹരിശ്രീ അശോകൻ ,
പി.കെ. റോജി, ബിജുക്കുട്ടൻ, അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ , സംവിധായകൻ ബേസിൽ ജോസഫ്,
നിര്‍മ്മിതാവ് സോഫിയ പോള്‍, പ്രശസ്ത നടി ഷെല്ലി, കരിക്ക് എന്ന സൂപ്പര്‍ഹിറ്റ് സോഷ്യല്‍മീഡിയ ഫെയിം സ്‌നേഹ ബാബു, തുടങ്ങിയവരെല്ലാം ഇതിനകം ഗ്രണ്ടില്‍ എത്തിയിരുന്നു.
ഇതു വെരെ
നടന്ന മത്സരങ്ങളിൽ കേരളത്തിലെ ഏറ്റവും പ്രശസ്തരായ സെവൻസ് ഫുട്ബോൾ ടീമുകളായ
അല്‍മദീന ചെര്‍പ്പുളശ്ശേരി, ഫ്രണ്ട്‌സ് മമ്പാട്,. ഫിഫ മഞ്ചേരി, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, ജവഹര്‍ മാവൂര്‍,ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്,ശാസ്താ തൃശ്ശൂര്‍, റോയൽ ട്രാവൽസ് കോഴിക്കോട് ,മെഡി ഗാർഡ് അരീക്കോട്,
തുടങ്ങിയ പ്രമുഖ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ അണിനിരന്നു.
ഓരോ ടീമുനൊപ്പവും നിരവധി വിദേശ താരങ്ങളും ഉള്ളത് കാണികളെ ആവേശഭരിതരാക്കുന്നു.
ഉസ്മാൻ ആഷിഖ്, ഏലിയാസ് , സലാം, ഷാനവാസ്, ഫ്രാൻസിസ് , ജൂനിയർ ഫ്രാൻസിസ് , അൻഷിദ് ഖാൻ, ബാപ്പു,, തുടങ്ങി പ്രശസ്തതരും മുൻ സന്തോഷ് ട്രോഫി താരങ്ങളും , അണ്ടർ 20 താരങ്ങളും വിദേശ താരങ്ങളായ ബല്ലാക്ക്, മൻസാരി, കില്ലർ, തുടങ്ങി മികച്ച വിദേശ താരങ്ങളും ഉൾപ്പെട്ടതാണ് ടീമുകൾ.
സ്ത്രീകളും, കുട്ടികളുമടക്കും നിരവധി ഫുട്‌ബോള്‍ പ്രേമികളാണ് മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക ഗ്യാലറി സംവിധാനവും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മത്സരത്തിന്റെ ഇടവേളയില്‍ നടക്കുന്ന ആകാശ വിസ്മയവും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്ന് ഒരുക്കുന്നു. ജനുവരി 14 തുടങ്ങിയ ടൂർണ്ണെമെന്റ് ഫെബ്രുവരി 16 വരെയാണ് . ക്വാർട്ടർ ഫൈനൽ ,സെമി ഫൈനൽ മത്സരങ്ങളും, ഫൈനൽ മത്സരവുമാണ് ഇനി നടക്കാനുള്ളത് .





Leave a Reply