September 25, 2026

കേന്ദ്രത്തിന്റേത് ജനവിരുദ്ധ ബജറ്റ് ഃ ജനതാദൾ എസ്

0
IMG_20200206_193550.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റഃ  കാലാവസ്ഥ വ്യതിയാനവും, കാര്‍ഷിക വിലതകര്‍ച്ചയും, തലതിരിഞ്ഞ കേന്ദ്ര നയവും സൃഷ്ടിച്ച സാമ്പത്തിക തകർച്ച കാരണം   പ്രയാസം നേരിടുന്ന  കേരള സംസ്ഥാനത്തിന് അര്‍ഹിക്കുന്ന സഹായം പോലും വെട്ടിച്ചുരുക്കികൊണ്ട് ശത്രുതാ മനോഭാവത്തോടെ കേരളത്തെ അവഗണിച്ച ബജറ്റായിരുന്നു കേന്ദ്ര സർക്കാരിന്റേതെന്നു ജനതാദൾ എസ് ജില്ലാ ഭാരവാഹികളുടെ യോഗം വിലയിരുത്തി. ഇത് അങ്ങേയറ്റം നീതി നിഷേധവും വിവേചനപരവും  ജനവിരുദ്ധവുമാണെന്ന്‍ യോഗം അഭിപ്രായപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അര്‍ഹതപ്പെട്ട സഹായം കേരളത്തിന് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. 
യോഗത്തിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *