May 18, 2024

മീനങ്ങാടി പോളിടെക്നിക് കോളേജിൽ ടെക്നിക്കൽ എക്സിബിഷൻ തുടങ്ങി.

0
Img 20200206 193121.png
മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക് കോളേജ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സിറ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ  മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടത്തുന്ന ടെക്നിക്കൽ എക്സിബിഷനിൽ  പുത്തൻ സാങ്കേതിക മികവുകളാണ്  പ്രദർശിപ്പിച്ചിട്ടുള്ളത്.
സാങ്കേതിക രംഗത്ത് പുതുസാധ്യതകൾക്ക് വഴിതുറന്നു കൊണ്ടാണ് കഴിഞ്ഞ ദിവസം എക്സിബിഷനു തുടക്കമായത്. മാറുന്ന കാലത്തിനനുസൃതമായി ഉണ്ടാവുന്ന സാങ്കേതിക
മാറ്റങ്ങളും, പുതിയ തൊഴിൽസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുകയാണ് എക്സിബിഷന്റെ
ലക്ഷ്യം. സ്റ്റിൽ മോഡൽ, ബാർവെൽ ചെൽഡ് റിസ്ക്യൂയർ, കാൻഡിൽ പവർ ബാങ്ക്, മൊബൈൽ
 ഇലക്ട്രിക് വെഹിക്കൾ, ഇലക്ട്രിക് സ്റ്റേഷൻ,  എന്നിവയെല്ലാം പ്രദർശനത്തിലെ മുഖ്യ 
ആകർഷണങ്ങളാണ്. സാങ്കേതിക  സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളടക്കം നൂറിലധികം  സ്റ്റാളുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
 ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *