September 3, 2026

വിമുക്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

എക്‌സൈസ് വകുപ്പിന്റെ ലഹരിവര്‍ജ്ജനമിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 90ദിന ലഹരി വിമുക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തെരഞ്ഞെടുത്ത ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിയത്. യുവാക്കളില്‍ കായിക താല്‍പര്യം ഉണര്‍ത്തി ലഹരികളില്‍ നിന്ന് മോചനം നേടി നല്ല സമൂഹം പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എക്‌സൈസ് വകുപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. പത്തു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാരാജന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ധീന്‍, വിമുക്തി മാനേജര്‍ സി.ഷിബു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഓഫീസര്‍ സല്‍മാ.കെ. ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *