വയനാടിനെ പരിഗണിച്ച ജനകീയ ബജറ്റ്: ഒ.ആർ കേളു എംഎൽഎ
മാനന്തവാടി: വയനാടിനെ ഏറെ പരിഗണിച്ച ജനകീയ ബഡ്ജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മാനന്തവാടി എംഎൽഎ ഒ.ആർ കേളു പറഞ്ഞു.
വയനാട് ജില്ലയെ പൂർണമായും പരിഗണിച്ച ബഡ്ജറ്റും കൂടിയാണിത്. കാർഷിക- പരിസ്ഥിതിക വിഷയങ്ങളിലൂന്നിയ ബഡ്ജറ്റ് ജില്ലയിലെ കർഷകരെ സംബന്ധിച്ച് ഏറെ അശ്വാസകരമാണ്. എല്ലാ വിഭാഗത്തിൽ പെട്ടവരുടേയും ക്ഷേമം ഉറപ്പ് വരുത്തുന്നു എന്നുള്ളത് ബഡ്ജറ്റിന്റെ മേൻമ വർദ്ധിപ്പിക്കുന്നു. മാനന്തവാടി മണ്ഡലത്തിൽ പുതുതായി പി.കെ കാളൻ കോളേജിന് കെട്ടിടവും, പേര്യ – വട്ടോളി പാലവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.ഏറെക്കാലത്തെ ഈ രണ്ട് ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ട്.
റീബിൽഡ് കേരള പദ്ധതിയും മുഖ്യന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി കൂടി വരുന്നതോടെ നമ്മുടെ വയനാട് വികസന വഴിയിലെത്തുമെന്നും എംഎൽഎ പറഞ്ഞു.





Leave a Reply