പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തിൽ പ്രധാന തിരുനാൾ 10, 11 തിയതികളിൽ
കല്‍പ്പറ്റ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ 112-ാം വാര്‍ഷിക തിരുനാളിന് കൊടിയോറി. രണ്ടിന് ആരംഭിച്ച തിരുനാള്‍ 18ന് സമാപിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപറമ്പില്‍, സഹവികാരിമാരായ ഫാ.നിധിന്‍ ആന്‍റണി, ഫാ. സിബി ഒറ്റപ്ലാക്കല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജനീഷ് ജയിംസ്, ജോയിന്‍റ് സെക്രട്ടറി കെ.എ. സെബാസ്റ്റ്യന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍മാരായ ജോബിന്‍ ജോസ്, ബിജു റൊണാള്‍ഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതു മുതല്‍ 12 വരെ തിയതികളിലാണ് പ്രധാന തിരുനാള്‍. ഈ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു പള്ളിക്കുന്നിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ഉണ്ടാകും.
എട്ടിനു രാവിലെ 10നും വൈകുന്നേരം അഞ്ചിനും ജപമാല, ദിവ്യബലി, നൊവേന. യഥാക്രമം ഫാ.ജോണ്‍ വെട്ടിമലയില്‍, ഫാ.ജോസഫ് കെ.എസ്. എന്നിവര്‍ കാര്‍മികരാകും. രാത്രി 7.30 മുതല്‍ ആര്‍സിയുപി സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബ യൂണിറ്റുകളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍. ഒമ്പതിനു രാവിലെ ആറിനും എട്ടിനും ജപമാല, ദിവ്യബലി-ഫാ.നിധിന്‍ ആന്‍റണി. 10നു ബിജു ജോര്‍ജ് എസ്ജെയുടെ കാര്‍മികത്വത്തില്‍ ജപമാല, ദിവ്യബലി. വൈകുന്നേരം അഞ്ചിനു താമരശേരി രൂപത മെത്രാന്‍ ഡോ.റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ കാര്‍മികത്വത്തില്‍ ജപമാല, സമൂഹബലി, നൊവേന. രാത്രി 7.30 മുതല്‍ ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാര്‍മല്‍ സ്കൂള്‍, കുടുംബയൂണിറ്റുകള്‍ എന്നിവ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. പത്തിനു രാവിലെ ആറിനു ദിവ്യബലി. എട്ടിനു ഫാ.സെബാസ്റ്റ്യന്‍ കറുകപ്പറമ്പിലിന്‍റെ കാര്‍മികത്വത്തില്‍ ദിവ്യബലി, പള്ളി അങ്കണത്തില്‍ കൊടിയേറ്റ്. 10നു ഫാ.ജിതിന്‍ ജോണ്‍ സിപിയുടെ കാര്‍മികത്വത്തില്‍ ജപമാല, ദിവ്യബലി. വൈകുന്നേരം അഞ്ചിനു കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതല, വൈദികര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കു ഗ്രോട്ടോയില്‍ സ്വീകരണം. 6.30നു ബിഷപിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വേദിയില്‍ സമൂഹബലി. രാത്രി 8.30നു മെഗാഷോ. 11നു രാവില ആറു മുതല്‍ 10 വരെ ദിവ്യബലി. 10.30നു കോഴിക്കാട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. വൈകുന്നേരം നാലിനു കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ജെന്‍സണ്‍ പുത്തന്‍വീട്ടിലിന്‍റെ കാര്‍മികത്വത്തില്‍ സമൂഹബലി. 5.30നു ജപമാല, മാതാവിന്‍റെ തിരുസ്വരൂപം വഹിച്ച് രഥ പ്രദക്ഷിണം, വാഴ്വ്. തിരുനാള്‍ സന്ദേശം: ഫാ.മാത്യു ജോംസണ്‍ തോട്ടുങ്കല്‍. രാത്രി ഒമ്പതിനു പാല കമ്മ്യൂണിക്കേഷന്‍റെ നാടകം-ജീവിതം മുതല്‍ ജീവിതം വരെ. 12നു വൈകുന്നേരം നാലിനു സെമിത്തേരി സന്ദര്‍ശനം. 4.30നു പള്ളിയങ്കണത്തില്‍ കൊടിയിറക്കല്‍. അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന-ഫാ.റിജോയ് പാത്തിവയല്‍. സന്ദേശം: ഫാ.ക്ലാര്‍ക്ക്സണ്‍ സേവ്യര്‍. 13നും 14നും വൈകുന്നേരം അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന-ഫാ.വിന്‍സന്‍റ്, ഫാ.സജീവ് വര്‍ഗീസ്. 15നു രാവിലെ 10നു ജപമാല, ദിവ്യബലി, നൊവേന-ഫാ.ഡാനി ജോസഫ്. വൈകുന്നേരം അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന-കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.തോമസ് പനയ്ക്കല്‍. 16നു രാവിലെ എട്ടിനും പത്തിനും ജപമാല, ദിവ്യബലി-ഫാ.സിബി ഒറ്റപ്ലാക്കല്‍, ഫാ.ജോസഫ് പ്ലാക്കല്‍ ഒസിഡി. വൈകുന്നേരം അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന-ഫാ.മാത്യു എടാട്ട്. 17നു വൈകുന്നേരം അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന-ഫാ.ആന്‍റണി പാലിയത്തറ. 18നു വൈകുന്നേരം 4.30നു ഗ്രോട്ടോയില്‍ കൊടിയിറക്കല്‍. അഞ്ചിനു ജപമാല, ദിവ്യബലി, നൊവേന-കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍.ക്ലാരന്‍സ് പാലിയത്ത് എന്നിവർ കാർമ്മികത്വം വഹിക്കും .





Leave a Reply