ഫണ്ടുകൾ തട്ടിക്കൂട്ടി വയനാട് പാക്കേജാക്കിയത് കർഷകരുടെ കണ്ണിൽ പൊടിയിടാൻ: പി.കെ.ജയലക്ഷ്മി
.
മാനന്തവാടി: നിലവിൽ പ്രഖ്യാപിക്കെപെട്ടതും നടപടികൾ തുടങ്ങിയതും സ്ഥിരം പദ്ധതികൾ കൂട്ടി ചേർത്തും തട്ടിക്കൂട്ടി വയനാട് പാക്കേജ് എന്ന പേരിൽ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പ്രതികരിച്ചു.
ഗ്രീൻ ബോണ്ടിന്റെ പേരിൽ 200 കോടി രൂപ ബാങ്കിൽ നിക്ഷേപിക്കുന്നതു കൊണ്ട് കർഷകർക്ക് യാതൊരു പയോജനവുമില്ല. .
കാർഷിക ജില്ലയായ വയനാട്ടിൽ നിലവിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അവർക്ക് ആശ്വാസ പദ്ധതികൾ ഒന്നുമില്ല. 2.03 ലക്ഷം ഹെക്ടർ സ്ഥലത്ത് സംസ്ഥാനത്ത് നെൽകൃഷി ഉള്ളപ്പോൾ റോയൽറ്റി ആയി കർഷകർക്ക് കൊടുക്കാൻ മാറ്റി വെച്ചത് വെറും 40 കോടി രൂപയാണ്.
65,000 കാപ്പി കർഷകരുള്ള വയനാട്ടിൽ ട്രിപ്പ് ഇറിഗേഷനുള പത്ത് കോടി രൂപ മാത്രമാണ് ഈ മേഖലക്കുള്ളത്. മലബാർ കാപ്പിയുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം ആവർത്തിച്ചു.
ടൂറിസം ആണ് വയനാടിന്റെ മറ്റൊരു വരുമാന മർഗ്ഗം. എന്നാൽ അഞ്ച്കോടി മാത്രം വകയിരുത്തി ടൂറിസത്തെ മാറ്റി നിർത്തി.
പട്ടിക വർഗ്ഗ പദ്ധതിക്ക് സ്ഥിരമായി വകയിരുത്തുന്ന 786 കോടി രൂപ ഇത്തവണയും വകയിരുത്തിയെങ്കിലും പുതിയ പദ്ധതികളോ ഭൂവിതരണം വേഗത്തിലാക്കാനോ ഉള്ള പദ്ധതികളോ ഇല്ല. .
വയനാട് മെഡിക്കൽ കോളേജിന് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഉടൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഇല്ല.
നിലവിലുള്ള പദ്ധതികളുടെ വിഹിതങ്ങളും തുകകളും ചേർത്താണ് വയനാട് പാക്കേജ് എന്ന ഓമന പേര് നൽകിയത്. അതും മൂന്ന് വർഷത്തെ രണ്ടായിരം കോടിയെന്നത് അടുത്ത സർക്കാരിെന്റെ ഫണ്ടും കൂടി ചേർത്താണന്ന് വ്യക്തം. ഇടതു സർക്കാരിന് സാമ്പത്തിക ബാധ്യത വരാതെ മൂന്ന് വർഷവും വയനാട് പാക്കേജ് എന്ന ഓമന പേര് നിലനിർത്താനുള്ള ചെപ്പടി വിദ്യയാണ് ഈ ബഡ്ജറ്റന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.





Leave a Reply