പുകയില മുറുക്കിനു ബദൽ ആയുഷ് മാർഗ്ഗവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
നാളത്തെ കേരളം ലഹരി മുക്ത കേരളം തീവ്രയജ്ഞ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ മുത്തങ്ങ വന്യ ജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടു നായിക്ക കോളനിയിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. വയനാട്ടിലെ ആദിവാസികളിൽ പുകയില മുറുക്കിന്റെ ഭാഗമായി വായിലും, തൊണ്ടയിലും നാക്കിലു മുള്ള കാൻസർ ധാരാള മായി കണ്ടു വരുന്നു. പുകയില മുറുക്കലിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും, പുകയില മുറുക്കലിനെ തടയുന്ന ആയുഷ് മാർഗ്ഗങ്ങളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസുകൾ എടുത്തു. പുകയില മുറുക്കിനു ബദൽ ആയുള്ള വെറ്റില, പാക്ക്, ചുണ്ണാമ്പ്, വാൽ മുളക്, ഗ്രാമ്പു, ഏലം, ജാതിക്ക എന്നിവ ചേർന്ന സിദ്ധ ആരോഗ്യ താംബൂലം എല്ലാവർക്കും വിതരണം ചെയ്തു. ഇത് പുകയിലയുടെ ദൂഷ്യ ഫലങ്ങൾ ഒന്നും ഇല്ലാത്തതാണ്. അത് മാത്രമല്ല പുകയിലയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. വായ് നാറ്റം അകറ്റുന്നു, ദഹന ശക്തി വർധിപ്പിക്കുന്നു , വായിൽ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു, ശ്വാസകോശ രോഗങ്ങൾ ക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ് സിദ്ധ ആരോഗ്യ താംബൂലം. കൊളോൺ കാൻസർ വരാതെ തടുക്കാൻ വെറ്റിലയ്ക്ക് ഉള്ള കഴിവ് ഇന്ന് ശാസ്ത്ര ലോകം അംഗീകരിക്കപ്പെട്ടിരിക്കുന്നു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെട്ടു.





Leave a Reply