April 18, 2026

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചെറുകിട കരാറുകാരൻ ആത്മഹത്യ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചെറുകിട കരാറുകാരൻ ആത്മഹത്യ ചെയ്തു. പിലാക്കാവ് പൊക്കപ്പറമ്പിൽ ജോസഫ് (55) ആണ് കുഴിനിലത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളൽ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടുകളുടെയും മറ്റും കരാറുകൾ എടുത്ത് നിർമ്മിച്ചു നൽകുന്ന കരാറുകാരനാണ് ജോസഫ്. പ്രളയത്തിൽ വീട് തകർന്ന പിലാക്കാവ് സ്വദേശിയുടെ വീട് പണി കരാറെടുത്ത് വരികയായിരുന്നു.കുഴിനിലത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിനുള്ളിലാണ് ജോസഫ് തുങ്ങി മരിച്ചത്.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുകൾ പറയുന്നത്.മാസങ്ങൾക്ക് മുൻപാണ് ജോസഫിന്റെ ഭാര്യ  സെലീന  മരണപ്പെട്ടത്.  മക്കൾ: .ജിൻസി, പ്രിൻസി, പ്രീതി മരുമക്കൾ: ജയൻ, ഷാജി, മാർട്ടിൻ, പണം ലഭിക്കാനുള്ളവരുടെയും ജോസഫ് കൊടുക്കാനുള്ളവരുടെയും പേരുകൾ കുറിപ്പായി എഴുതി വെച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news