June 14, 2026

തൊണ്ടാർ ജലസേചന പദ്ധതി : ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ

0
IMG_20200215_171015.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കാവേരി നദീജല തർക്കപരിഹാര ട്രൈബൂണൽ വിധി പ്രകാരം കബനീ നദീതടത്തിൽ  എടവക ഗ്രാമ പഞ്ചായത്ത് പരിധിയിലെ അയില മൂലയിൽ   മൂളി തോടിന് കുറുകെ നിർമ്മിക്കാൻ വിഭാവനം ചെയ്ത തൊണ്ടാർ ജലസേചന പദ്ധതിയെ കുറിച്ച്  പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനായി  അഞ്ചാംപീടിക മദ്രസഹാളിൽ  ചേർന്ന യോഗത്തിൽ, തൊണ്ടാർ ജലസേചന പദ്ധതിയെക്കുറിച്ച് കാവേരി ഡിവിഷൻ എക്സികുട്ടീവ് എഞ്ചിനീയർ കെ.വി. ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. പ്രദേശവാസികളുടെ സംശയങ്ങൾക്ക് ഉള്ള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകി. ജനങ്ങളുടെ ആശങ്കകൾ അകറ്റി മാത്രമേ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാവൂ എന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പദ്ധതിക്കാവശ്യമായ പ്രാഥമിക സ്ഥലപരിശോധനയും, ഫീൽഡ് സർവ്വേയും നടത്തുന്നതിന് പ്രദേശവാസികളുടെ പൂർണ്ണ സഹകരണം ഉണ്ടാവുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ എടവക ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ,
വൈസ് പ്രസിഡണ്ട് നജ്മുദ്ധീൻ മുടമ്പത്ത്, വാർഡ് മെമ്പർ ബിനു കുന്നത്ത്, എടക്കാടൻ അബ്ദുള്ള, അസി.എക്സി.എഞ്ചിനീയർ അബ്ദുൾ മുനീർ,
 അസി.എഞ്ചിനീയർ മുജീബ് റഹ്മാൻ
അബ്ദുള്ളവളളിയാട്, ഷംസു, രവി, രജ്ഞിത്ത്, ഉസ്മാൻ സഖാഫി, അബുക്ക, അബ്ദുൾ കരീം  ,ലിനു കൊളക്കാട്ടുകുടി , ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *