May 18, 2024

വയനാട്ടിൽ നബാർഡ് മണ്ണ്-ജല ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നാലു വർഷത്തെ പദ്ധതി ആരംഭിച്ചു

0
Img 20200215 Wa0143.jpg
 കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ മൂന്ന് ജില്ലകളിൽ നബാർഡ് പദ്ധതി.
സി.വി. ഷിബു
കൽപ്പറ്റ:
 കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ മൂന്ന് ജില്ലകളിൽ നബാർഡ് പദ്ധതി
വയനാട്ടിൽ
 നബാർഡ് മണ്ണ്-ജല ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നാലു വർഷത്തെ പദ്ധതി ആരംഭിച്ചു.
 കാലാവസ്ഥ വ്യതിയാനം മൂലം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും പ്രകൃതിവിഭവങ്ങളും നാശം വിതയ്ക്കുന്ന ഈ കാലഘട്ടത്തിൽ വയനാട് ജില്ല കൈത്താങ്ങായി നബാർഡ് പദ്ധതിക്ക് തുടക്കമായി. കേരളത്തിൽ ഇതിൽ കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന    കാസർഗോഡ്,  വയനാട് ,പാലക്കാട്  ജില്ലകളിലാണ് ആണ് ജർമനിയിലെ ബാങ്കിൻറെ സാമ്പത്തിക സഹായത്തോടെ കെ എഫ് ഡബ്യൂ പദ്ധതി നടപ്പിലാക്കുന്നത്.
3000 ഹെക്ടർ പ്രദേശത്ത് ശാസ്ത്രീയമായ ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക ,വരുമാനം 25 ശതമാനം വർധന വരുത്തുക ,നാലായിരത്തോളം കർഷകർക്ക്  ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങൾ  ലഘൂകരിക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ് നബാർഡ് കെ എഫ്
 ഡബ്ല്യു  പദ്ധതി  വയനാട്ടിൽ നടപ്പിലാക്കുന്നതെന്ന്  കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് പഠനം നടത്തുന്ന ഡോക്ടർ വി ആർ ഹരിദാസ് പറഞ്ഞു
.
          ജില്ലയിൽ സൂചിപ്പാറ ,ബ്രഹ്മഗിരി   തുടങ്ങി 10 പ്രദേശങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളത് ‘  പദ്ധതി പ്രവർത്തനങ്ങൾക്ക് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ,വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി, അസോസിയേഷൻ എന്നീ സംഘടനകൾ നേതൃത്വം നൽകുന്നു ഉദ്ഘാടനം സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എംഎൽഎ നിർവഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ  ഷക്കീല വി,  കൃഷി വിജ്ഞാൻ കേന്ദ്രം മേധാവി ഡോ സിമി , വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല ,
 വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബീന ജോസഫ്, ക്രിസ്റ്റീന ശ്രേയസ്  എക്സിക്യൂട്ടീവ് ഡയറക്ടർ  ഫാ: ഫാദർ ബെന്നി
 എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കാലാവസ്ഥ അനുരൂപീകരണ കൃഷിരീതികൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന് കാരിത്താസ്  ഇന്ത്യ  ഡോക്ടർ ഹരിദാസ് ക്ലാസെടുത്തു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ് പി എ, സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡെവലപ്മെൻറ് കോഡിനേറ്റർ ജോസ് ശ്രേയസ് ബത്തേരി പ്രോഗ്രാം ഓഫീസർ ഷാജി കെ വി ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി ഡിവിഷണൽ മാനേജർ വിജി വെൽഫെയർ അസോസിയേഷൻ പ്രോഗ്രാം ഓഫീസർ എന്നിവർ നേതൃത്വം നൽകി .
 മണ്ണിൻറെ ആരോഗ്യം പുനരുജ്ജീവിപ്പിക്കാൻ മണ്ണ് ജല സംരക്ഷണവും പരിപാലനവും, കാർഷിക ഉത്പാദനവും ഉത്പാദന ക്ഷമത വർദ്ധിപ്പിക്കൽ , കാലാവസ്ഥാവ്യതിയാനം അനുരൂപീകരണ പ്രോത്സാഹനം, കാലാവസ്ഥ വ്യതിയാനം  ലഘൂകരിക്കുന്നതിന് സന്നദ്ധ സംഘടനകളെ  ശാക്തീകരിക്കാൻ l ഗവൺമെൻറ് ഗവൺമെൻറ് പദ്ധതികളുമായി ചേർന്നുള്ള പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും പരിപാലനവും കാർഷിക വികസന പ്രവർത്തനങ്ങൾ സൂക്ഷ്മ ജലസേചന പദ്ധതികളുടെ പ്രോത്സാഹനം കാലാവസ്ഥ വ്യതിയാനം പരിശീലന പരിപാടികളും പഠനങ്ങളും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള വൃക്ഷങ്ങളുടെ സംരക്ഷണവും നടയിലും ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത് 2500 3000 ഹെക്ടർ വരെ നീർത്തട പ്രദേശത്ത് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തും ശരാശരി വരുമാനം 25 ശതമാനം വർധിപ്പിക്കുകയാണ് ഒരു ലക്ഷ്യം.
       പദ്ധതിപ്രദേശത്തെ അതെ ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പുവരുത്തുന്നു 1000 മുതൽ 1500 ഹെക്ടർ കൃഷി സ്ഥലത്തെ മണ്ണിന്റെ  ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു .കാലാവസ്ഥാവ്യതിയാനം പ്രത്യാഘാതങ്ങൾ    ലഘൂകരിക്കുകയാണ് ആണ് പ്രധാന ലക്ഷ്യമെന്ന്  നബാർഡ് ഡി.ജി.എം. ജിഷ വടക്കും പറമ്പിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *