May 18, 2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് വീട്ടുമുറ്റം കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി

0
Img 20200214 Wa0129.jpg
വെങ്ങപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് ശാഖാ തലങ്ങളില്‍ വീട്ടുമുറ്റം കാമ്പയിന്‍ സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെങ്ങപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഷാഹിന്‍ബാഗ് സ്ക്വയറില്‍ നടന്നു വരുന്ന അനിശ്ചിത കാല സമരത്തോടൊപ്പം ഗ്രാമതലങ്ങളില്‍ ഈ ജനവിരുദ്ധ നിയമത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് വീട്ടുമുറ്റം കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അതത് പ്രദേശങ്ങളിലുള്ള വീടുകളില്‍ നിന്നും മുഴുവന്‍ കുടുംബാംഗങ്ങളെയും ഒരു വീട്ടുമുറ്റത്ത് ഒരുമിച്ച് ചേര്‍ത്ത് ഈ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും വീഡിയോ പ്രദര്‍ശനവും ലഘുലേഖ വിതരണവും നടത്തുന്ന രീതിയിലാണ് വീട്ടുമുറ്റം കാമ്പയിന്‍ സംഘടിപ്പിക്കുക.
ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഉസ്മാൻ പഞ്ചാര, തന്നാനി അബൂബക്കർ, മുഹമ്മദ്‌ പനന്തറ, ഷമീം പാറക്കണ്ടി, സി ടി ഹുനൈസ്, സമദ് കണ്ണിയന്‍, സലീം ചാലിൽ, നൗഷാദ് ചൂരിയാറ്റ, മുനീർ കെ കെ, മൊയ്‌ദീൻ കല്ലുടുമ്പൻ, സലീം മുതുവോടൻ, റഹ്‌മാൻ കെ എ, റഷീദ് പി എസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് അഡ്വ എ പി മുസ്തഫ നന്ദിയും പറഞ്ഞു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *