September 24, 2026

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് പനമരത്ത് തുടക്കമായി

0
IMG_20200215_175333.jpg
By ന്യൂസ് വയനാട് ബ്യൂറോ


   നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. സബ് ജില്ലാ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് പനമരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് ക്യാമ്പ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. അടുത്ത അദ്ധ്യയനവർഷം മുതൽ നിർമ്മിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാധ്യതകൾ പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ സംവിധാനമൊരുക്കിയതായി കെ.അൻവർ സാദത്ത് പറഞ്ഞു. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനം ഐ.ഒ.ടി സെൻസറുകളുപയോഗിച്ച് നിരീക്ഷിക്കാനും നിർമ്മിത ബുദ്ധിയധിഷ്ഠിത സംവിധാനങ്ങൾ മുഴുവൻ കുട്ടികൾക്കും ലഭ്യമാകുന്ന വിധത്തിൽ സ്‌കൂളുകളിൽ സംവിധാനവുമൊരുക്കും.

   ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷൻ സംവിധാനം കുട്ടികൾ തയാറാക്കുന്നത്. ത്രിഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ്, ത്രിഡി അനിമേഷൻ എന്നിവയിൽ അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. മൊബൈൽ ആപ്പ് നിർമ്മാണം, റാസ്പ്‌ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, നെറ്റ്‌വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദസിഗ്‌നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേക്കാവശ്യമായ കണക് ടിവിറ്റി പ്രോഗ്രാമുകൾ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലനത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടു ദിവസത്തെ പരിശീലനത്തിൽ കുട്ടികൾ തയാറാക്കിയ ഉപകരണങ്ങളുടെ പ്രദർശനവും നടക്കുമെന്ന് ജില്ലാകോർഡിനേറ്റർ വി.ജെ. തോമസ് അറിയിച്ചു. ക്യാമ്പ് ഇന്ന് (ഫെബ്രുവരി 16) സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *