April 29, 2024

മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

0

ജില്ലയില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്കോ സംഘടനയ്ക്കോ നല്കുന്ന മനുഷ്യാവകാശപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.  റേഡിയോ മാറ്റൊലിയുടെ സ്ഥാപക ഡയറക്ടര്‍  ഫാ. ഡോ തോമസ് ജോസഫ് തേരകം നല്‍കുന്ന അവാര്‍ഡാണിത്. അവാര്‍ഡിനുള്ള നോമിനേഷനുകള്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നേരിട്ടോ മറ്റ് വ്യക്തികള്‍ മുഖാന്തരമോ സമര്‍പ്പിക്കാവുന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളായി പരിഗണിക്കുന്നതല്ല. തീവ്രവാദസ്വഭാവമുള്ള സംഘടനകളുടെ നോമിനേഷനുകളും ഇത്തരം സംഘടനകളുമായി നോമിനേഷന്‍ സമര്‍പ്പിക്കുന്ന വ്യക്തിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പ്രസ്തുത നോമിനേഷനുകള്‍ നിരസിക്കുന്നതാണ്. മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും മറ്റ് രേഖകളും സമര്‍പ്പിക്കുന്നതോടൊപ്പം വ്യക്തിയുടെ/സംഘടനയുടെ പൂര്‍ണ്ണവിലാസം ഉണ്ടായിരിക്കണം. നോമിനേഷനുകള്‍ ഏപ്രില്‍ 30നകം റേഡിയോ മാറ്റൊലിയില്‍ നേരിട്ട് എത്തിക്കുകയോ തപാല്‍ മുഖാന്തിരം അയക്കുകയോ ചെയ്യാം. മികച്ച മനുഷ്യാവകാശപ്രവര്‍ത്തനം നടത്തിയ വ്യക്തിക്കോ സംഘടനയ്ക്കോ പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. മികച്ച മനുഷ്യാവകാശപ്രവര്‍ത്തനം വിലയിരുത്തുവാന്‍ രൂപീകരിച്ച ഒരു ജൂറി ടീം ഉണ്ടായിരിക്കുന്നതാണ്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷകള്‍  അയയ്ക്കേണ്ട വിലാസം സ്റ്റേഷന്‍ ഡയറക്ടര്‍, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി, നല്ലൂര്‍നാട് പി.ഓ, ദ്വാരക, 670645, ഈ മെയില്‍  radiomattoli@gmail.com   ഫോണ്‍ നമ്പര്‍ 9446034422. മാറ്റൊലി മനുഷ്യാവകാശ പുരസ്കാരംچ എന്ന് അപേക്ഷ അയയ്ക്കുന്ന കവറിനുമുകളില്‍ രേഖപ്പെടുത്തിയിരിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *