April 29, 2024

മഞ്ഞളം :കാര്‍ഷികോത്സവം മുത്തങ്ങയില്‍ തുടങ്ങി

0
Img 20200215 Wa0184.jpg
ബത്തേരി: 
കല്ലൂര്‍ ഗ്രാമജ്യോതി ഫാര്‍മേഴ്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഞ്ഞളം 2020 കാര്‍ഷികോത്സവം മുത്തങ്ങയ്ക്കടുത്ത വനഗ്രാമമായ ആലത്തൂരില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  കര്‍ഷകതൊഴിലാളി-കര്‍ഷക കാരണവന്മാരെ ഘോഷയാത്രയായി വേദിയിലേയ്ക്കാനയിച്ചുകൊണ്ടായിരുന്നു ഉത്സവത്തിന്‍റെ തുടക്കം.  നൂറുകണക്കിന് ഗ്രാമീണര്‍ പങ്കെടുത്ത ഘോഷയാത്രയില്‍ ഗോത്രവര്‍ഗ്ഗകലാപരിപാടികളും ഉണ്ടായിരുന്നു.
പരമ്പരാഗത ആദിവാസി കാര്‍ഷിക ജൈവവൈവിദ്ധ്യവും കൃഷിയറിവുകളും കാലാവസ്ഥാമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തിലുള്ള വിവിധ സെമിനാറുകളുടേയും എക്സിബിഷന്‍റെയും ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. 
ആഗോളതാപനവും കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളും വയനാടിന്‍റെ പശ്ചാത്തലത്തില്‍ എന്ന സെമിനാറില്‍  തണല്‍ ഡയറക്ടര്‍ എസ്. ഉഷ അദ്ധ്യക്ഷം വഹിച്ചു. എസ്.രാജു വിഷയാവതരണം നടത്തി. ആദിവാസി പാരമ്പര്യകൃഷി ഭക്ഷണം എന്ന സെമിനാറില്‍ ആത്മ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ആശ കാമ്പുറം, ജില്ല പ്രൊജക്ട് ഡയറക്ടര്‍ ഷീല, രാജേഷ് കൃഷ്ണന്‍ എന്നിവര്‍ നയിച്ചു.
വൈകുന്നേരം കല്ലൂര്‍ ആശ്രമവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും മന്മഥമൂല ഷാജനും സംഘവും അവതരിപ്പിച്ച കോല്‍ക്കളിയും വടക്കളിയും ഉണ്ടായിരുന്നു.   മാനുവല്‍ പള്ളിക്കമാലിന്‍റെ കിഴങ്ങുകളെക്കുറിച്ച പ്രഭാഷണവും തിരുവാതിരപ്പുഴുക്കും, കിഴങ്ങുകള്‍, ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചിലകള്‍, വയനാടന്‍ നെല്‍വിത്തുകള്‍, പരമ്പരാഗത കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും ആദ്യദിവസം നടന്നു.
ഉദ്ഘാടനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജയ മന്മഥമൂല അദ്ധ്യക്ഷയായിരുന്നു. ബാബു മൈലമ്പാടി, കെ.ജി. തങ്കപ്പന്‍, എന്‍.ബാദുഷ, ബി. കുഞ്ഞിരാമന്‍, ആലത്തൂര്‍ ഗോപി, ആലത്തൂര്‍ കരിമ്പന്‍, അരവിന്ദന്‍, ഗംഗാധരന്‍ മറുകര, ഇ.കെപ്രഭാകരന്‍, കാളങ്കണ്ടി ദാമോദരന്‍, ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, ഡോ.അനില്‍സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *