May 7, 2024

ഭ്രൂണഹത്യ നിയമഭേദഗതി തീരു മാനത്തിനെതിരെ രാഷ്ട്രപതിക്കു 1001 കത്തുകൾ അയച്ചു.

0
Img 20200217 Wa0072.jpg
മാനന്തവാടി : ഭ്രൂണഹത്യ നിയമഭേദഗതി തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ ട്ടുകൊണ്ട്  ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തിൽ  ബഹുമാനപ്പെട്ട   രാഷ്ട്രപതിക്ക് 1001 കത്തുകൾ അയച്ചു. ഒരു ദിവസം പ്രായമായാൽ തന്നെ ഗർഭത്തിലുള്ളത് ഒരു ജീവനാണ്. ആറു മാസം വരെ പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുക്കാൻ അനുവദിക്കുന്ന ബില്ല് കിരാതമാണ്;അവകാശ ലംഘനം  തന്നെയാണന്ന് ഉദ്ഘാടനപ്രസംഗത്തിൽ മാനന്തവാടി രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ പറഞ്ഞു. രൂപത  പ്രസിഡന്റ് രഞ്ജിത് മുതു പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ റേഡിയോ മാറ്റോലി ഡയറക്ടർ ഫാ.ബിജോ കറുകപള്ളി മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ടോം ജോസ് പൂവക്കുന്നേൽ, സി.ടെസ്സി SH, ബിനീഷ് തുമ്പിയംകുഴിയിൽ, സജീഷ് എടതട്ടേൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *