May 19, 2024

ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചുള്ള പഞ്ചായത്ത് ദിനാഘോഷം ജനങ്ങളോടുള്ള വെല്ലുവിളി: പി കെ അനില്‍കുമാര്‍

0
Img 20200217 Wa0041.jpg

കല്‍പ്പറ്റ: ജില്ലയിലെ പുത്തുമല പോലുള്ള സ്ഥലങ്ങളില്‍ പ്രളയാനന്തര പുനരധിവാസം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തുന്ന പഞ്ചായത്ത് ദിനാഘോഷം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ദുരിതബാധിതര്‍ക്ക് സ്ഥലം നല്‍കാന്‍ സന്നദ്ധമായിട്ടും അതിന് മൂന്ന് ക്യാബിനറ്റ് യോഗം നടന്നിട്ടും അംഗീകാരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഇത്തരം പരിപാടികള്‍ നടത്തി പണം ധൂര്‍ത്തടിക്കുന്നത് അംഗീകരിക്കാനാവില്ല. വയനാട്ടിലെ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ല. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിക്കെത്തുന്നവര്‍ക്കുള്ള താമസമടക്കം ഒരുക്കിയിട്ടുള്ളത് ആഡംബര ഹോട്ടലിലാണ്. ഇത്തരം പരിപാടികള്‍ നടത്തുന്നതിന് എതിരല്ല. എന്നാല്‍ പ്രളയബാധിതര്‍ താമസിക്കുന്ന വീടുകള്‍ക്ക് വാടക കൊടുക്കാന്‍ പോലും പണമില്ലാത്തെ കഷ്ടപ്പെടുമ്പോള്‍ ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് അംഗീകരിക്കാനാവില്ല. രണ്ട് പ്രളയം നടന്ന ജില്ലയെന്ന നിലയില്‍ വന്‍കിട പരിപാടികള്‍ നടത്തുമ്പോള്‍ അതിന്റെ സംഘാടകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്‍പ്പറ്റ മണ്ഡലത്തോട് സര്‍ക്കാര്‍ നിരന്തരമായി അവഗണന തുടരുകയാണ്. മറ്റ് നിയോജകമണ്ഡലത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമ്പോള്‍ കല്‍പ്പറ്റയില്‍ പദ്ധതികളെല്ലാം മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *