September 9, 2026

പ്രളയ പുനരധിവാസം : ഔഷധ സസ്യങ്ങൾ വാണിജ്യഅടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിന് പദ്ധതി ആരംഭിച്ചു.

0
Medicinal-Plants.jpg
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ രണ്ട്  വർഷങ്ങളിലെ പ്രളയത്തിൽസർവ്വതും നഷ്ടപ്പെട്ടവർക്ക്‌ വീണ്ടുംഅതിജീവനത്തിന്റെ മാർഗ്ഗമൊരുക്കിമാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യവികസന പ്രസ്ഥാനമായ വയനാട് സോഷ്യൽസർവീസ് സൊസൈറ്റികഴിഞ്ഞ രണ്ടു പ്രളയവുംവയനാട്ടിലെ കർഷക സമൂഹത്തെയാണ് ഏറെബാധിച്ചത്കാർഷിക വിളകൾ ഭൂരിഭാഗവുംനഷ്ടപ്പെടുകയും മേൽ മണ്ണ് ഭൂരിഭാഗവുംഒലിച്ചുപോയി വളക്കൂറ്  ഇല്ലാതാവുകയും ചെയ്തിരിക്കുകയാണ് പശ്ചാത്തലത്തിൽകർഷകർക്ക് എളുപ്പത്തിൽ വരുമാനംകൃഷിയിലൂടെ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി സേവ്  ഫാമിലി പ്ലാൻ കാനഡസേവ്  ഫാമിലി പ്ലാൻ ഇന്ത്യ   എന്നിവയുടെ  സഹായത്തോടെ ഔഷധ സസ്യങ്ങൾ വാണിജ്യഅടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിന്  പദ്ധതിആരംഭിക്കുന്നത്വയനാട് ജില്ലയിലെപടിഞ്ഞാറത്തറ,  എടവക ഗ്രാമ പഞ്ചായത്തുകളിലിനിന്നും തെരഞ്ഞെടുക്കപെട്ട 500 കർഷകരാണ്ആദ്യഘട്ടത്തിൽ   പദ്ധതിയിൽ  ഉൾപ്പെടുക.ഓരോ കർഷകനും കസ്തൂരി മഞ്ഞൾബ്രഹ്മിചിറ്റരത്തവയമ്പ്രാമച്ചംചുവന്ന കൊടുവേലി,  ശർക്കരകൊല്ലി,  തിപ്പലി,  കറ്റാർവാഴ,  ചിറ്റാടലോടകം എന്നിവയുടെ 500 തൈകൾസൗജന്യമായി വിതരണം ചെയ്യുംകർഷകർസ്വന്തം കൃഷിയിടത്തിൽ  ഇവ വളർത്തിവിളവെടുപ്പിന് പാകമാവുമ്പോൾ അവ വയനാട് സോഷ്യൽ  സർവീസ്  സൊസൈറ്റിത്തന്നെകർഷകരിൽ നിന്ന് സമാഹരിച്ച് പ്രാഥമികസംസ്കരണം നടത്തി വിൽപ്പന നടത്തും.കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഔഷധസസ്യങ്ങളും വിൽപ്പന നടത്തുന്നതിന് ഇന്ത്യയിലെ പ്രമുഖ ആയൂർവേദ ഔഷധ നിർമ്മാണകമ്പിനിയായ ഹിമാല ഡ്രഗ്സ് ആയി  ഇതിനോടകം കരാർ ഒപ്പുവെച്ചിട്ടുണ്ട്പദ്ധതിയിലൂടെ മൂന്നുമാസം മുതൽ ആറുമാസംകൊണ്ട് കർഷകർക്ക് സ്ഥായിയായ വരുമാനംഉറപ്പുവരുത്തുവാണ്  വയനാട്  സോഷ്യൽ സർവീസ്  സൊസൈറ്റി  ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി ഇതിനോടകം ബോയ്സ്ടൗണിൽ രണ്ടുലക്ഷത്തി അമ്പതിനായിരംഔഷധ സസ്യങ്ങളുടെ തൈകൾഉല്പാദിപ്പിക്കുന്നതിനുള്ള നേഴ്സറിയുടെപ്രവർത്തങ്ങൾ ആരംഭിച്ചുപദ്ധതിയുടെപ്രവർത്തന പുരോഗതി മനസ്സിലാക്കുന്നതിന്സേവ്  ഫാമിലി കാനഡയിൽനിന്നുംറെയ്ഞ്ചൽ ഡോറിൻ തോർബൺകെയ്ത്തോമസ്കെ എന്നിവരും സേവ്  ഫാമിലിഇന്ത്യയിലെ പ്രോഗ്രാം ഓഫീസർ ഷിബിൻആന്റണിയും  വയനാട്  സോഷ്യൽ  സർവീസ് സൊസൈറ്റിയിൽ സന്ദർശനം നടത്തി.  പദ്ധതിപ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റി എക്സിക്യൂട്ടീവ്  ഡയറക്ടർ.ഫാപോൾ കൂട്ടാലഅസ്സോസിയേറ്റ്ഡയറക്ടർ  .ഫാ.ജിനോജ്‌ പാലത്തടത്തിൽബോയ്സ് ടൗൺ ഡയറക്ടർ .ഫാബാബു ചക്കിയത്ത്‌ , പ്രോഗ്രാം  ഓഫീസർ  ജോസ്.പി.,  പ്രൊജക്റ്റ് കോ ഓർഡിനേറ്റർ  ജെയിൻ അഗസ്റ്റിൻ  എന്നിവർ  നേതൃത്വം നൽകുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *